Flash News

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫ്‌ളോറിഡ റീജിയന്‍ ഫാമിലി യൂത്ത് കോണ്‍ഫറെന്‍സ് സെപ്റ്റംബര്‍ 22-ന്

September 5, 2018 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

pursuinginholinessമലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫ്ലോറിഡ റീജിയന്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 22 ശനിയാഴ്ച രാവിലെ 9 മണിമുതല്‍ താമ്പാ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ നടക്കും. മുതിര്‍ന്നവര്‍ക്കും, യുവതീ യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി നടക്കുന്ന “In pursuit of holiness in a changing world” എന്ന പ്രധാന വിഷയത്തില്‍ അധിഷ്ഠിതമായ വിവിധ സെഷനുകള്‍ക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം, ഫാ.തിമോത്തി തോമസ്, ഫാ ഡോ ജേക്കബ് മാത്യു, ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം, ജൂലിയ ദാവൂദ്, ഡീക്കന്‍ ഡെന്നിസ് മത്തായി, എലിസബത്ത് ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കും.

ഫാ.ജോര്‍ജ്ജ് പൗലോസ്, ഫാ. ജോയ് പൈങ്ങോലില്‍, ഫാ. ജോര്‍ജ്ജ് ജോണ്‍, ഫാ. പി. എം സഖറിയാ, ഫാ.ജോസഫ് കളപ്പുരക്കല്‍, ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, ഫാ. ഡോ. ജേക്കബ് മാത്യു, ഫാ. ബോബി വര്‍ഗീസ്, ഫാ സിറില്‍ ദേവ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോര്‍ജ്ജ് പൗലോസ് 813 991 4728.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top