Flash News

സെന്റ് പോള്‍സ് ദേവാലയത്തില്‍ എട്ടുനോമ്പും കല്ലിട്ട പെരുന്നാളും

September 6, 2018

PHOTO-2018-09-05-22-10-06ഹാവര്‍ടൗണ്‍: അമേരിക്കന്‍ അതിഭദ്രാസനത്തിലെ സെ.പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍(45 Glendale Rd, Havartown, PA, 19083) സെപ്റ്റംബര്‍ 8 ശനിയാഴ്ചയും 9 ഞായറാഴ്ചയും സംയുക്തമായിട്ട് പ.ദൈവമാതാവിന്റെ ജനനപെരുന്നാളും പ.പൗലൂസ് ശ്ലീഹായുടെ നാമത്തിലുള്ള ദേവാലയത്തിന്റെ കല്ലിട്ട പെരുന്നാളും ഭക്തിയാദരപൂര്‍വ്വം ആഘോഷിക്കുന്നതാണ്.

പെന്‍സില്‍വേനിയായിലെ പ്രകൃതിരമണീയമായ ഹാവര്‍ടൗണില്‍ സ്ഥാപിതമായ പ.പൗലൂസ് ശ്ലീഹായുടെ നാമത്തിലുള്ള ഈ ദേവാലയത്തിന്റെ കല്ലിട്ട പെരുന്നാള്‍ എല്ലാ ആഘോഷങ്ങളോടുകൂടിയും ഈയവസരത്തില്‍ സംയുക്തമായി ആഘോഷിക്കുന്നതിനോടൊപ്പം അനുഗ്രഹങ്ങളുടെ ശ്രീഭണ്ഡാരമായ വി.ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോയമ്പു ദിനങ്ങളുടെ സമാപനത്തിനോടനുബന്ധിച്ച് 8-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച് അനുഗ്രഹീത വചന ശുശ്രൂഷകനായ റവ.ഫാ.എബി മാത്യു എട്ടു നോമ്പാചരണത്തിന്റെ പ്രാധാന്യത്തെ അധികരിച്ചുള്ള അനുഗ്രഹപ്രഭാഷണം നടത്തുകയും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. പിറ്റേ ദിവസം 9-ാം തീയതി ഞായറാഴ്ച രാവിലെ 8.45-ന് പ്രഭാതപ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച് വെരി.റവ.ജോണ്‍ തെക്കേടത്ത് കോറപ്പിസ്‌ക്കോപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലും റവ.ഡോ.വര്‍ഗീസ് മാനിക്കാട്ട്, റവ.ഫാ.എബി മാത്യു എന്നിവരുടെ സഹകാര്‍മ്മികത്വത്തിലുമായി വി.മൂന്നില്‍ മേല്‍ കുര്‍ബ്ബാനയും പിന്നീട് പ്രദക്ഷിണം ആശീര്‍വാദം നേര്‍ച്ചവിളമ്പോടു കൂടി പെരുന്നാളിന് സമാപനം കുറിക്കുകയായി.

ഈ പരിശുദ്ധ പെരുന്നാളില്‍ ദക്തിയാദരപൂര്‍വ്വം കുടുംബസമേതം സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സാദരം ക്ഷണിച്ചു കൊള്ളുന്നു പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി അറിയിക്കുകയുണ്ടായി.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക. www.stpaulschurchpa.com

ജീമോന്‍ ജോര്‍ജ്

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top