Flash News

മതവിശ്വാസത്തിന്റെ ഭാഗമായി 40 ദിവസം ഉപവാസം; മകന്‍ മരിച്ചു, മാതാപിതാക്കള്‍ അറസ്റ്റില്‍ – പി.പി. ചെറിയാന്‍

September 6, 2018 , പി.പി. ചെറിയാന്‍

kehinde-s-omosebi-titilayno-a-omosebi-റീഡ്‌സ്ബര്‍ഗ് (വിസ്‌കോണ്‍സിന്‍): മതവിശ്വാസത്തിന്റെ ഭാഗമായി മാതാപിതാക്കളും 15, 11 വയസ്സുള്ള രണ്ടു കുട്ടികളും നാല്പതു ദിവസത്തിലധികം ഉപവാസം അനുഷ്ഠിച്ചതിനെത്തുടര്‍ന്ന് പതിനഞ്ചു വയസ്സുകാരന്‍ മരിക്കാനിടയായ സംഭവത്തില്‍ മാതാപിതാക്കളെ അറസ്റ്റു ചെയ്ത് കേസെടുത്തതായി റീഡ്ബര്‍ഗ് പൊലീസ് ചീഫ് തിമോത്തി ബേക്കര്‍ അറിയിച്ചു.

ജൂലൈ 19 മുതലാണ് ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ച് ഉപവാസം ആരംഭിച്ചതെന്ന് പിതാവ് കെഹിന്‍ഡി ഒമോസ്ബി (49) പറഞ്ഞതായും പോലീസ് പറയുന്നു. സെപ്റ്റംബര്‍ രണ്ട് ഞായറാഴ്ചയാണ് പിതാവ് റീഡ്ബര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി മകന്‍ മരിച്ച വിവരം അറിയിച്ചതത്രേ.

പൊലീസ് വീട്ടിലെത്തിയപ്പോള്‍ അവശനിലയിലായ ഭാര്യ റ്റിറ്റിലായ ഒമോസ്ബിയേയും പതിനൊന്ന് വയസ്സുള്ള കുട്ടിയേയും മലിനമായ ചുറ്റുപാടില്‍ കണ്ടെത്തി. ഉടനെ മാതാവിനേയും കുട്ടിയേയും മാഡിസനിലെ ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്ക് മാറ്റി. മാതാപിതാക്കളോടൊപ്പം കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം ഉപവാസം അനുഷ്ഠിക്കുന്നതിന് പ്രേരിപ്പിച്ചതാണോ എന്ന് അന്വേഷിച്ചുവരുന്നു. ‘എന്നെ സഹായിക്കണം ഭക്ഷണമില്ലാതെ എനിക്ക് ജീവിക്കാനാവില്ല’ എന്ന് എഴുതിയ പതിനഞ്ചുകാരന്റെ കത്ത് പൊലീസ് കണ്ടെടുത്തു. ദൈവീക അനുഗ്രഹം പ്രാപിക്കുന്നതിനുവേണ്ടിയാണ് ഞങ്ങള്‍ ഉപവസിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top