Flash News

അധ്യാപകര്‍ തലമുറകളുടെ ശില്‍പ്പികള്‍ : ഡോ. അമാനുല്ല വടക്കാങ്ങര

September 6, 2018 , അഫ്സല്‍ കിളയില്‍

TEACHERS DAY MARKED

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌ക്കൂളിലെ അധ്യാപക ദിനാചരണ പരിപാടിയില്‍ വിദ്യാഭ്യാസ വിചക്ഷണനും മീഡിയ പ്‌ളസ് സി.ഇ.ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര സംസാരിക്കുന്നു

മങ്കട : വിദ്യാര്‍ത്ഥികളിലെ ഒളിഞ്ഞ് കിടക്കുന്ന കഴിവുകള്‍ കണ്ടെത്തി ആവശ്യമായ ശിക്ഷണവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കി വളര്‍ത്തുന്ന അധ്യാപകര്‍ തലമുറകളുടെ ശില്‍പ്പികളാണെന്നും ലോകം അധ്യാപകരോട് കടപ്പെട്ടവരാണെന്നും വിദ്യാഭ്യാസ വിചക്ഷണനും മീഡിയ പ്‌ളസ് സി.ഇ.ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌ക്കൂളിലെ അധ്യാപക ദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്ട്രോണിക് മാധ്യമങ്ങളോ ഗൂഗിള്‍ ആപ്പുകളോ അധ്യാപകര്‍ക്ക് പകരമാവില്ല. വിഞ്ജാനം പകരുക മാത്രമല്ല. അറിവില്‍ നിന്ന് തിരിച്ചറിവിലേക്ക് സമൂഹത്തെ നയിക്കുക എന്ന മഹത്തായ ദൗത്യമാണ് അധ്യാപകര്‍ നിര്‍വ്വഹിക്കുന്നത്. അത് കൊണ്ട് തന്നെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികാസവും വൈഞ്ജാനിക വിസ്്‌ഫോടനവും സംഭവിക്കുന്ന സമകാലിക സമൂഹത്തില്‍ അധ്യാപകരുടെ പ്രാധാന്യം നാള്‍ക്ക് നാള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുക എന്ന് അദ്ദേഹം പറഞ്ഞു.

പഠനം ആസ്വാദ്യകരമായ അനുഭവമാക്കി വിദ്യാര്‍ത്ഥികളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുവാന്‍ ശ്രമിക്കുകയാണ് അധ്യാപകര്‍ ചെയ്യേണ്ടത്. ഇത്തരത്തിലുള്ള അധ്യാപകരെ വിദ്യാര്‍ത്ഥി സമൂഹം എന്നും നെഞ്ചേറ്റുമെന്നതാണ് അനുഭവമെന്ന് അദ്ദേഹം പറഞ്ഞു.

അറിവിന്റെ നിറവും നിലാവും നന്മയില്‍ ചാലിച്ച് സമൂഹത്തിന്റെ സാംസ്‌കാരികവും ധാര്‍മ്മികവുമായ വളര്‍ച്ചക്ക് ശ്രമിക്കുന്ന അധ്യാപക സമൂഹം പ്രവാചക നിയോഗത്തിന്റെ പിന്‍മുറക്കാരാണ്. അധ്യാപകരെ അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിക്കുവാനും ആദരിക്കുവാനും സമൂഹത്തിന് കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ അധ്യാപക ദിന സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ സിന്ധ്യ ഐസക്, ഇംഗ്ലീഷ് ഫാക്കല്‍റ്റി അബ്ദുല്ല സംസാരിച്ചു. നേരത്തെ സ്‌ക്കൂള്‍ ബാന്‍ഡ് അധ്യാപകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുകയും വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് സമ്മാനങ്ങളും പൂക്കളും നല്‍കി സനേഹം പ്രകടിപ്പിക്കുകയും ചെയ്തു. വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടികള്‍ അധ്യാപക ദിനാഘോഷത്തിന് മാറ്റ് കൂട്ടി. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ റോള്‍ അഭിനയിക്കുകയും ക്ലാസുകള്‍ നിയന്ത്രിക്കുകയും ചെയ്തതോടെ അധ്യാപക ദിനാചരണം സജീവമാകുകയും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരു പോലെ അനുഭവവേദ്യമാകുകയും ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top