Flash News

സിന്‍സിനാറ്റി ബാങ്ക് വെടിവെപ്പ്; കൊല്ലപ്പെട്ടവരില്‍ ആന്ധ്രപ്രദേശ് സ്വദേശിയും

September 7, 2018 , പി പി. ചെറിയാന്‍

fifth-third-bankസിന്‍സിനാറ്റി: സിന്‍സിനാറ്റി 511 വാള്‍നട്ട് സ്ട്രീറ്റ് ഫിഫ്ത്ത് തേഡ് ബാങ്ക് സെന്ററില്‍ സെപ്റ്റംബര്‍ 6 വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പില്‍ മരിച്ചവരുടെ പേരുകള്‍ ഹാമില്‍റ്റണ്‍ കൗണ്ടി കൊറോണേഴ്‌സ് ഓഫീസ് ഔദ്യോഗികമായി പുറത്തുവിട്ടു.

വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പൂര്‍വ്വ വിദ്യാര്‍ത്ഥിയും, ആന്ധ്രപ്രദേശ് സ്വദേശിയുമായ പൃഥ്വിരാജ് കണ്ഡെപി (25), റിച്ചാര്‍ഡ് ന്യൂകോമര്‍ (64), ലൂയിസ് ഫെലിപ്പെ കാല്‍ഡറോണ്‍ (48) എന്നിവരും, അക്രമി ഒമര്‍ എന്റിക് സാന്റാ പെരസ് (29) എന്നിവരുമാണ് കൊല്ലപ്പെട്ടവര്‍. 200 റൗണ്ട് വെടിവെക്കുന്നതിനാവശ്യമായ തിരകള്‍ പ്രതി കരുതിയിരുന്നതായി പോലീസ് പറഞ്ഞു. പന്ത്രണ്ടു ബുള്ളറ്റുകള്‍ ശരീരത്തില്‍ തറച്ച വിറ്റ്‌നി ഓസ്റ്റിന്‍ (37) യു.സി. മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്.

വെല്ലൂര്‍ ഐ.ടി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് സതീഷ് പ്രിഥ്വിയുടെ മരണം സ്ഥിരീകരിച്ചു. അടുത്തിടെയാണ് പ്രിഥ്വി അമേരിക്കയില്‍ എത്തിയത്.

ബിസിനസ് ഡ്രസ് അണിഞ്ഞാണ് ഒമര്‍ ബാങ്കിലെത്തിയത്. ലോഡിംഗ് ഡോക്കിലൂടെ അകത്തേക്കു പ്രവേശിച്ച് തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവമറിഞ്ഞ് മൂന്നു മിനിട്ടിനുള്ളില്‍ സ്ഥലത്തെത്തിയ പോലീസിന് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. ബാങ്കിന്റെ പ്രവേശന കവാടത്തിലെ ഗ്ലാസിലൂടെ വെടിവെച്ചാണ് ഒമറിനെ പോലീസ് വധിച്ചത്. പോലീസുകാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഒമര്‍ ബാങ്ക് ജീവനക്കാരനായിരുന്നില്ലെന്നും, വെടിവെക്കാന്‍ പ്രേരിപ്പിച്ചതു എന്തായിരുന്നവെന്നും അന്വേഷിച്ചുവരുന്നതായി കൗണ്ടി പ്രോസിക്യൂട്ടര്‍ ജോ പറഞ്ഞു.

bank IMG_1186


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top