Flash News

ഫോട്ടോഷോപ്പ് വിവാദത്തില്‍ കുടുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ്; സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തവരെ ഫോട്ടോഷോപ്പിലൂടെ പെരുപ്പിച്ചു കാണിച്ചുവെന്ന് റിപ്പോര്‍ട്ട്

September 7, 2018 , .

photoshopവാഷിംങ്ടണ്‍: ഡിജിറ്റല്‍ യുഗത്തില്‍ കമ്പ്യൂട്ടറിന്റെ പിറവിയോടെ ഫോട്ടോഷോപ്പ് പോലെയുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ഫോട്ടോകളില്‍ എഡിറ്റിംഗ് നടത്തി ജനങ്ങളെ കബളിപ്പിക്കുന്നത് ഒരു നിത്യ സംഭവമായിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ഫോട്ടോഷോപ്പ് ടെക്‌നിക് ഉപയോഗിക്കുന്നത് ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് പൊതുവെ സംസാരമുണ്ടെങ്കിലും, അമേരിക്കന്‍ പ്രസിഡന്റും അത്തരമൊരു ടെക്‌നിക് ഉപയോഗിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചിത്രങ്ങള്‍ പ്രസിഡന്റിന്റെ ഇടപെടലിനെ തുടര്‍ന്നു സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍ എഡിറ്റ് ചെയ്‌തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുത്തവരുടെ എണ്ണം പെരുപ്പിച്ച് കാട്ടാനാണ് ട്രംപ് ഇടപെട്ടതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

യാഥാര്‍ത്ഥ ചിത്രത്തിലെ ആളില്ലാത്ത ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞ് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്നാണ് ഔദ്യോഗിക രേഖകള്‍ ഉദ്ധരിച്ചുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. 2009ല്‍ ബറാക് ഒബാമയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയവരേക്കാള്‍ കുറച്ചു ജനങ്ങളെ ചിത്രത്തില്‍ കണ്ടപ്പോള്‍, പ്രസിഡന്റായ ആദ്യദിവസം തന്നെ ട്രംപ് ദേഷ്യപ്പെട്ടിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് തന്റെ സത്യപ്രതിജ്ഞയ്ക്ക് എത്തിയതെന്നു ട്രംപ് ഭരണകൂടം ലോകത്തോടു പറഞ്ഞത് തെറ്റായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

2017 ജനുവരി 20ന് ആയിരുന്നു ട്രംപ് അധികാരമേറ്റത്. 21ന് ചിത്രങ്ങളെടുക്കാന്‍ ചുമതലപ്പെട്ട എന്‍പിഎസിന്റെ (നാഷനല്‍ പാര്‍ക് സര്‍വീസ്) ആക്ടിംഗ് ഡയറക്ടര്‍ മൈക്കിള്‍ റെയ്‌നോള്‍ഡ്‌സുമായി ട്രംപ് ഫോണില്‍ സംസാരിച്ചു. ഇരുവരും തമ്മില്‍ ഇതേ ദിവസം പലതവണ ഫോണ്‍ സംഭാഷണം ഉണ്ടായതായി അന്നത്തെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസറും വ്യക്തമാക്കുന്നു.

ആളില്ലാത്ത ചിത്രങ്ങള്‍ക്കു പകരം കൂടുതല്‍ മനോഹരമായ ചിത്രങ്ങള്‍ ട്രംപ് ആവശ്യപ്പെട്ടെന്നാണു വിവരം ലഭിച്ചിരിക്കുന്നത്. എന്നാല്‍, പുറത്തുവിട്ട ഏതു ചിത്രത്തിലാണ് എഡിറ്റിംഗ് നടന്നതെന്നതിന് വ്യക്തതയില്ല. ചടങ്ങില്‍ ആളുകള്‍ കുറവായിരുന്നെന്നു സൂചനയുള്ള ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും വാഷിംങ്ടണ്‍ അതെല്ലാം നിഷേധിക്കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top