Flash News

ദൈവീക പദ്ധതികള്‍ മനസിലാക്കി വിശുദ്ധിയോടെ ജീവിക്കുക: റവ.ഡോ. സാബു വര്‍ഗീസ്

September 7, 2018 , നിബു വെള്ളവന്താനം

FB_IMG_1536241449369ഫ്‌ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ സൗത്ത് ഈസ്റ്റ് റീജിയന്‍ 18 മത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1, 2 തീയതികളില്‍ ഒര്‍ലാന്റോ ഐ.പി.സി സഭാഹാളില്‍ വെച്ച് നടത്തപ്പെട്ടു. പാസ്റ്റര്‍ ഡോ. ജോയി ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ 31ന് വെള്ളിയാഴ്ച റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ മാത്യു ജോസഫ് ഉത്ഘാടനം ചെയ്തു. ഐ.പി.സി ജനറല്‍ കൗണ്‍സില്‍ അംഗം രാജന്‍ ആര്യപ്പള്ളില്‍ സ്വാഗതം ആശംസിച്ചു.

“മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു” എന്ന കോണ്‍ഫ്രന്‍സ് ചിന്താവിഷയത്തെ ആസ്പദമാക്കി റവ.ഡോ സാബു വര്‍ഗീസ് ( ഹൂസ്റ്റണ്‍) മുഖ്യ പ്രഭാഷണം നടത്തി. കണ്ണുനീരിന് വില കല്പിക്കുന്ന ദൈവം ഇന്നും ജീവിക്കുന്നു. ദൈവത്തിന്റെ പദ്ധതികള്‍ ജീവിതത്തില്‍ മനസിലാക്കി ഹൃദയങ്ങള്‍ തമ്മില്‍ പൊരുത്തപ്പെട്ട്, യേശുവിനോട് അടുത്ത് ജീവിക്കുന്നവരായി തീരുവാന്‍ വിശ്വാസി സമൂഹം തയ്യാറാകണം. പ്രാര്‍ത്ഥനയ്ക്കായ് ദൈവമക്കള്‍ എഴുന്നേല്ക്കുക, തലകുനിച്ച് നില്‍ക്കേണ്ട ദൈവസന്നിധിയില്‍ നെഞ്ച് വിരിച്ച് നില്‍ക്കുന്ന പ്രവണത ഇന്ന് കണ്ടുവരുന്നു. ആരാധനയ്ക്ക് പ്രാധാന്യം നല്‍കി, വിശ്വാസം മുറുകെ പിടിച്ച് അഹങ്കാരം വെടിഞ്ഞ്, താഴ്മയോടെ ദൈവപാദത്തിങ്കല്‍ നിന്നും അനുഗ്രഹം വാങ്ങുന്നവരായി നാം മാറണമെന്നും റവ.ഡോ. സാബു വര്‍ഗീസ് ഉദ്‌ബോധിപ്പിച്ചു

ശനിയാഴ്ച പകല്‍ 10 മുതല്‍ 1 വരെ നടന്ന സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ സൂസന്‍ ജേക്കബ് ( ടൊറന്റോ ) പ്രഭാഷണം നടത്തി. സഹോദരി സമാജം പ്രസിഡന്റ് സിസ്റ്റര്‍ നാന്‍സി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഉച്ചകഴിഞ്ഞ് നടന്ന സണ്ടേസ്ക്കൂള്‍ പി.വൈ.പി.എ സമ്മേളനത്തില്‍ റിജോ രാജു അദ്ധ്യക്ഷത വഹിച്ചു. ജെയിംസ് മുളവന, ജസ്റ്റിന്‍ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സഹോദരന്മാരായ നോബി ഇട്ടി, സോള്‍ ബ്രിക്കന്‍, ജോഷ്വ മുതലാളി എന്നിവര്‍ വിവിധ ദിവസങ്ങളിലായി നടന്ന യൂത്ത് സെക്ഷഷനുകളില്‍ ദൈവ വചനം സംസാരിച്ചു. ശനിയാഴ്ച നടന്ന പൊതുയോഗത്തില്‍ റവ.കെ.സി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. റീജിയനിലേക്ക് പുതുതായി കടന്നു വന്ന പാസ്റ്റര്‍ തോമസ് കോശിയും പാസ്റ്റര്‍ ഡോ.സി.പി. വര്‍ഗീസും ആശംസകള്‍ അറിയിച്ചു.

ഞായറാഴ്ച രാവിലെ 9 ന് ആരംഭിച്ച സംയുക്ത സഭാ ആരാധനയില്‍ ഒര്‍ലാന്റോ ദൈവസഭ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജേക്കബ് മാത്യു തിരുവചന സന്ദേശം നല്‍കി. ഉറപ്പുള്ള അടിസ്ഥാനമാണ് ദൈവം. അവനില്‍ വിശ്വസിക്കുന്നവന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല.ദൈവഹിതമല്ലാത്തതൊന്നും ഒരു വിശ്വാസിയുടെ ജീവിതത്തില്‍ ഉണ്ടാകരുത്. ജീവിതത്തില്‍ ആപത്ത് ഉണ്ടാകുമ്പോള്‍ നാം ഒളിച്ചിരിക്കുന്ന മറവിടമായിരിക്കണം അത്യുന്നതിന്റെ വാസസ്ഥലമെന്ന് പാസ്റ്റര്‍ ജേക്കബ് മാത്യു പറഞ്ഞു.

ദൈവീക നിഴലിന്‍ കീഴില്‍ പാര്‍ക്കുന്നവരാണ് യഥാര്‍ത്ഥ വിശ്വാസികള്‍. കാണുന്നതെല്ലാം താല്ക്കാലികമാണ്. കാതുകളെ ഇണക്കുന്ന പ്രസംഗങ്ങളല്ല ഇന്ന് സഭകള്‍ക്ക് വേണ്ടത്. വിശുദ്ധി പ്രസംഗിക്കുന്നവരെ സ്വീകരിക്കുവാന്‍ നാം തയ്യാറാകണം. ദൈവവചനം ഇരുവായ്ത്തലയുള്ള വാളാണ്. ദൈവീക വിശുദ്ധിയിലേക്ക് ജനം മടങ്ങിവന്ന് കര്‍ത്താവിനെ ആരാധിക്കണമെന്ന് പാസ്റ്റര്‍ ജേക്കബ് മാത്യു സമാപന സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.

പാസ്റ്റര്‍ വി.പി.ജോസ് ആരാധന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ലേക്ക്‌ലാന്റ് എബനേസര്‍ ഐ.പി.സി സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ തോമസ് കോശി വിശുദ്ധ തിരുവത്താഴ ശുശ്രൂഷകള്‍ക്കും പാസ്റ്റര്‍ ജോണ്‍ തോമസ് വചന ധ്യാനത്തിനും നേതൃത്വം നല്‍കി. ബ്രദര്‍ നെബു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള റീജിയന്‍ ക്വയര്‍ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. റീജിയന്‍ ജോ. സെക്രട്ടറി ബ്രദര്‍ ചാക്കോ സ്റ്റീഫന്‍ നന്ദി പ്രകാശിപ്പിച്ചു.

പാസ്റ്റര്‍ മാത്യു ജോസഫ് (പ്രസിഡന്റ് ), പാസ്റ്റര്‍ വി.പി.ജോസ് (സെക്രട്ടറി), ബ്രദര്‍ ചാക്കോ സ്റ്റീഫന്‍ (ജോ. സെക്രട്ടറി), ബ്രദര്‍ സജിമോന്‍ മാത്യു (ട്രഷറാര്‍) എന്നിവര്‍ റീജിയന്‍ കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ക്ക് ചുമതലകള്‍ വഹിച്ചു.

Audience FB_IMG_1536241518998 Pr. Sabu Varghese


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top