Flash News

നക്ഷത്ര ഫലം – സെപ്തംബര്‍ 7, 2018

September 7, 2018

nakഅശ്വതി: ഓര്‍മ്മശക്തിക്കുറവിനാല്‍ സാമ്പത്തികരംഗങ്ങളില്‍ നിന്നും അന്യരെ പഴിപറയുന്ന സ്വഭാവത്തില്‍ നിന്നും പിന്മാറുകയാണു വേണ്ടത്. ഔദ്യോഗികമായ യാത്രകളും ചര്‍ച്ചകളും മാറ്റിവയ്ക്കാനിടവരും.

ഭരണി: നടപടിക്രമങ്ങളില്‍ അപാകതകളുണ്ടാവാതെ ശ്രദ്ധിക്കണം. അഹംഭാവം ഉപേക്ഷിച്ച് വിനയത്തോടുകൂടിയ സമീപനം സ്വീകരിക്കണം. ആത്മവിശ്വാസം വർധിക്കും.

കാര്‍ത്തിക: പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യുവാന്‍ ആത്മവിശ്വാസത്തോടുകൂടി പ്രവര്‍ത്തിക്കും. പുരോഗതിയില്ലാത്തതിനാല്‍ ഗൃഹം വില്‍ക്കുവാന്‍ തയ്യാറാകും. കുടുംബാംഗങ്ങളോടൊപ്പം ആരാധനാലയദര്‍ശനം നടത്തും.

രോഹിണി: പണം മുന്‍കൂട്ടി ചെലവാക്കിയുള്ള മേഖലകളില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണു നല്ലത്. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കും. പൂര്‍വ്വിക സ്വത്ത് രേഖാപരമായി ലഭിക്കും.

മകയിരം: പ്രവര്‍ത്തനമേഖലകളില്‍ പ്രതീക്ഷിച്ച അനുഭവം ഉണ്ടാവുകയില്ല. മുന്‍കോപം നിയന്ത്രിക്കണം. സ്ഥാപനത്തിന്‍റെ നിലനിൽപ്പിനു ചില ജോലിക്കാരെ പിരിച്ചുവിടും.

തിരുവാതിര: വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. തൊഴില്‍ മേഖലകളോട് ബന്ധപ്പെട്ട് ദൂരദേശയാത്ര പുറപ്പെടും. സഹപാഠിയോടൊപ്പം ഉപരിപഠനത്തിനു ചേരുവാന്‍ സാധിക്കും.

പുണര്‍തം: മുടങ്ങിക്കിടപ്പുള്ള പദ്ധതികള്‍ പുനരാരംഭിക്കുവാന്‍ നടപടികളെടുക്കും. മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുവാനിടവരും.ആത്മാര്‍ത്ഥ സുഹൃത്തിനെ അബദ്ധങ്ങളില്‍ നിന്നു രക്ഷിക്കുവാന്‍ സാധിക്കും.

പൂയ്യം: സുദീര്‍ഘമായ ചര്‍ച്ചകളാല്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. വിദേശ ഉദ്യോഗം ഉപേക്ഷിച്ച് സ്വദേശത്തേക്കു യാത്രപുറപ്പെടും. സാഹചര്യങ്ങള്‍ക്ക നുസരിച്ച് സ്വയംപര്യാപ്തത ആര്‍ജ്ജിക്കുവാന്‍ തയ്യാറാകും

ആയില്യം :സുതാര്യതയുള്ള പ്രവര്‍ത്തനങ്ങളാല്‍ ദുഷ്പ്രചരണങ്ങള്‍ നിഷ്പ്രദമാകും. താതതമ്യേന കുറഞ്ഞവിലയ്ക്കു ഗൃഹം വാങ്ങുവാന്‍ തയ്യാറാകും. ഐശ്വര്യവും സല്‍കീര്‍ത്തിയും പ്രതാപവും വർധിക്കും.

മകം: പുതിയ വ്യാപാര വിപണനതന്ത്രങ്ങള്‍ ആവിഷ്കരിക്കുവാന്‍ ചര്‍ച്ചക്കു തയ്യാറാകും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. വിശ്വസ്തസേവനത്തിനു പ്രശസ്തിപത്രം ലഭിക്കും.

പൂരം: സന്താന സംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. പറയുന്ന വാക്കുകള്‍ ഫലപ്രദമായിത്തീരും. പ്രവര്‍ത്തനമേഖലകളില്‍ നിന്നും സാമ്പത്തികലാഭം ഉണ്ടാകും.

ഉത്രം: തൊഴില്‍പരമായ അനിശ്ചിതാവസ്ഥക്കു ശാശ്വത പരിഹാരം കണ്ടെത്തും. വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കും.

അത്തം: പണം കടം കൊടുക്കുക, ജാമ്യം നില്‍ക്കുക, ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടുക എന്നിവ അരുത്. പകര്‍ച്ച വ്യാധി പിടിപെടും. പുതിയ കരാറുജോലികള്‍ ഒപ്പുവെക്കുമെങ്കിലും ഒരുപരിധിയിലധികം പണം കുറച്ചുകൊണ്ടേറ്റെടുക്കരുത്.

ചിത്തിര: മേലധികാരിയുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കു ദൂരയാത്രവേണ്ടിവരും. അവധിയെടുത്ത് ആരാധനാലയദര്‍ശനം നടത്തുവാനിടവരും. മേലധികാരിയുടെ ദുഃസംശയങ്ങള്‍ക്കു വിശദീകരണം നൽകുവാനിടവരും.

ചോതി: വാതനാഡീരോഗങ്ങള്‍ക്ക് ആയുര്‍വ്വേദചികിത്സ തുടങ്ങിവെക്കും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാന്‍ ഭൂമിവിൽക്കുവാന്‍ തയ്യാറാകും. ആരോഗ്യ സംരക്ഷണത്തിന്‍റെ ഭാഗമായി വ്യായാമവും ഭക്ഷണ ക്രമീകരണവും ശീലിക്കും.

വിശാഖം: പണമിടപാടുകളില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. ഔദ്യോഗികമായി ദൂരയാത്രവേണ്ടിവരുമെങ്കിലും വാഹന ഉപയോഗം അരുത്. അതിരുകടന്ന ആത്മ പ്രശംസ അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും.

അനിഴം: ഗൃഹനിര്‍മ്മാണത്തിനു ഭൂമിവാങ്ങുവാന്‍ അന്വേഷണമാരംഭിക്കും. ബന്ധുക്കള്‍ വിരുന്നുവരും. പുതിയ കൃഷിസമ്പ്രദായം ആവിഷ്കരിക്കും.

തൃക്കേട്ട: ആര്‍ഭാട അലങ്കാരവസ്തുക്കള്‍ക്കായി അധിച്ചെലവ് അനുഭവപ്പെടും. വാഹനാ പകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. ചിന്തിച്ചു പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്തതിനാല്‍ ഉദ്യോഗത്തില്‍ നിന്നു വിരമിക്കുവാന്‍ തീരുമാനിക്കും.

മൂലം: വാക്കു തര്‍ക്കങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്. പ്രവര്‍ത്തന മേഖലകളില്‍ അനുകൂലസാഹചര്യങ്ങള്‍ വന്നുചേരും. വിജ്ഞാനപ്രദമായ വിഷയങ്ങള്‍ മറ്റുളളവര്‍ക്കു പറഞ്ഞുകൊടുക്കുന്നതില്‍ ആത്മാഭിമാനം തോന്നും.

പൂരാടം: ഔദ്യോഗികമായി മാനസികസമ്മര്‍ദ്ദം വർധിക്കും. ദീര്‍ഘകാല സുരക്ഷക്ക് അനുയോജ്യമായ നിര്‍ദ്ദേശങ്ങള്‍ അനുഭവസ്ഥരില്‍ നിന്നു സ്വീകരിക്കും.

ഉത്രാടം: വിദഗ്ധാഭിപ്രായം സ്വീകരിച്ച് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം ലക്ഷ്യപ്രാപ്തി നേടും. ഏകാഭിപ്രായത്തോടുകൂടിയ ദമ്പതികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടും. സാമ്പത്തിക പുരോഗതി കൈവരിക്കും.

തിരുവോണം: കലാകാരന്മാര്‍ക്ക് അനുകൂല അവസരങ്ങള്‍ വന്നുചേരും. പിതാവിന്‍റെ ഇ ഷ്ടത്തിനനുസരിച്ചു ഗൃഹം വാങ്ങുവാന്‍ തയ്യാറാകും. വിശ്വസ്തസേവനത്തിനു പ്രശസ്തി പത്രം ലഭിക്കും.

അവിട്ടം: അര്‍ഹമായ പൂര്‍വ്വികസ്വത്തു ലഭിക്കുവാന്‍ നിയമസഹായം തേടും. പ്രതികൂല സാഹചര്യങ്ങള്‍ പലതും വന്നുചേരുമെങ്കിലും ആത്മനിയന്ത്രണം നിര്‍ബന്ധമായും വേണം. തൊഴില്‍പരമമായി അനിശ്ചിതാവസ്ഥ തരണം ചെയ്യും.

ചതയം: അവസരോചിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ അനിഷ്ടഫലങ്ങള്‍ ഒഴിവാകും. മേലധികാരിയുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കു വിദേശയാത്രവേണ്ടിവരും. പുതിയ വ്യാ പാരവ്യവസായങ്ങള്‍ക്കു തുടക്കം കുറിക്കും.

പൂരോരുട്ടാതി: കൃത്യനിര്‍വ്വഹണത്തില്‍ ലക്ഷ്യപ്രാപ്തിനേടും. മത്സരരംഗങ്ങളില്‍ തൃപ്തിയോടുകൂടി അവതരിപ്പിക്കുവാന്‍ സാധിക്കും. മുന്‍കോപം നിയന്ത്രിക്കണം.

ഉത്രട്ടാതി: ധര്‍മ്മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സര്‍വ്വാത്മനാ സഹകരിക്കും. അധ്വാനത്തിനു പൂര്‍ണ്ണഫലം ഉണ്ടാകും. കൂടുതല്‍ വിസ്തൃതിയുളള ഗൃഹം വാങ്ങിക്കുവാന്‍ അന്വേഷണം ആരംഭിക്കും.

രേവതി: പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും. പുതിയ കര്‍മ്മപദ്ധതികള്‍ക്കു രൂപകൽപ്പന തയ്യാറാകും. സുതാര്യതയുള്ള പ്രവര്‍ത്തനങ്ങളെ വിമര്‍ശനങ്ങളെ അതി ജീവിക്കുവാന്‍ സാധിക്കും.

ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top