Flash News

2019 സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍: കിക്കോഫ് 16 നു ഹൂസ്റ്റണില്‍

September 9, 2018 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

smc-logo01ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ 2019 ഓഗസ്ത് ഒന്ന് മുതല്‍ നാലു വരെ നടക്കുന്ന നടക്കുന്ന ഏഴാമത് സിറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ റജിസ്ട്രേഷന്‍ കിക്കോഫ് സെപ്റ്റംബര്‍ 16 ഞായറാഴ്ച ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തില്‍ നടക്കും. സിറോ മലബാര്‍ രൂപതാ സഹായ മെത്രാനും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ മാര്‍. ജോയ് ആലപ്പാട്ട് കിക്കോഫ് നിര്‍വഹിക്കും.

ചടങ്ങില്‍ ഫൊറോനാ വികാരിയും കണ്‍വന്‍ഷന്‍ കണ്‍വീനറുമായ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, യൂത്ത് കണ്‍വീനര്‍ ഫാ. രാജീവ് വലിയവീട്ടില്‍, കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ക്കൊപ്പം റീജണിലെയും ഇടവകയിലെയും വിശ്വാസി സമൂഹവും പങ്കെടുക്കും. കണ്‍വന്‍ഷനായി തയാറാക്കിയിരിക്കുന്ന പ്രത്യക വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മാര്‍ ജോയ് ആലപ്പാട്ട് ചടങ്ങില്‍ നിര്‍വഹിക്കും.

ഫൊറോനായില്‍ നിന്നു പരമാവധി കുടുംബങ്ങളെ രജിസ്ട്രേഷന്‍ കിക്കോഫില്‍ പങ്കെടുപ്പിക്കുമെന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്സാണ്ടര്‍ കുടക്കച്ചിറ , വൈസ് ചെയര്‍മാന്‍ ബാബു മാത്യു പുല്ലാട്ട് , ജോസ് മണക്കളത്തില്‍ എന്നിവര്‍ പറഞ്ഞു. തുടര്‍ന്ന് രൂപതയിലെ മറ്റു ഇടവകകളിലും കണ്‍വന്‍ഷന്റെ കിക്കോഫുകള്‍ സംഘടിപ്പിക്കും.

നോര്‍ത്ത് അമേരിക്കയിലെ നാല്‍പതോളം സിറോ മലബാര്‍ ഇടവകകളില്‍ നിന്നും, നാല്‍പ്പത്തഞ്ചോളം മിഷനുകളില്‍ നിന്നുമായി അയ്യായിരത്തില്‍പ്പരം വിശാസികള്‍ പങ്കെടുക്കുന്ന 2019 സിറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top