Flash News

ചില “കൊടുക്കല്‍ വാങ്ങല്‍” മൂലമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാത്തതിന്റെ മുഖ്യ കാരണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

September 9, 2018

Justice-Kemal-Pashaകൊച്ചി: കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി ജസ്റ്റിസ് കെമാല്‍ പാഷ. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ അറസ്റ്റ് നടക്കാത്തത് കുറ്റാരോപിതനും പൊലീസും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ കൊണ്ടാണെന്ന് കെമാല്‍ പാഷ ആരോപിച്ചു. ബിഷപ്പിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കാത്തത് ഇതിനു തെളിവാണ്. തനിക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ബിഷപ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കാത്തത്. അറസ്റ്റ് അന്തിമഘട്ടത്തിലാണെന്നാണ് ഡിജിപി പറഞ്ഞത്. എന്നിട്ട് ഇതുവരെ അറസ്റ്റൊന്നും നടന്നിട്ടില്ലെന്നും ഡിജിപിക്ക് നാണമില്ലേയെന്നും കെമാൽപാഷ ചോദിച്ചു. ബിഷപ്പ് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കാത്തതു പൊലീസിന്റെ അറിവോടെയാണ്. സ്ത്രീ സുരക്ഷയെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാരിന് നാണക്കേടാണിത്. ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നും വൈദ്യപരിശോധനയ്ക്കു വിധേയനാക്കണമെന്നും കെമാല്‍ പാഷ ആവശ്യപ്പെട്ടു.

പീഡന പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് സമരപ്പന്തലിൽ എത്തിയതായിരുന്നു കെമാൽപാഷ. കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം അറിയിച്ച് നിരവധിപേർ സമരപന്തലിലേക്ക് എത്തുന്നുണ്ട്. സീറോമലബാർ, ഓർത്തഡോക്സ് തുടങ്ങി വിവിധ സഭകളിൽനിന്നുളള പുരോഹിതരും മതമേലധ്യക്ഷന്മാരും സമരപ്പന്തലിൽ എത്തിയിട്ടുണ്ട്.

SISTER-STRIKEബിഷപ്പും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്യാസിനികള്‍ തിരുവസ്ത്രം ധരിച്ചാല്‍ പ്രതികരണ ശേഷിയുണ്ടാവില്ല എന്നാണ് ചില നരാധമന്‍മാര്‍ കരുതുന്നത്. അവരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തു കൂട്ടുന്നത്. അതിന് ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടുനില്‍ക്കുകയാണ്. ഇത്തരം വൃത്തികെട്ട കേസ് തന്റെ ന്യായാധിപ ജീവിതത്തില്‍ കേട്ടിട്ടില്ല. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും കെമാല്‍ പാഷ പറഞ്ഞു.

സമരത്തിൽനിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് കന്യാസ്ത്രീകൾ. ആവശ്യമായ തെളിവുകൾ ഉണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ തങ്ങൾക്ക് നീതി നിഷേധിക്കുകയാണെന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കി. പീഡന പരാതിയിൽ ബിഷപ്പിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാണ് കന്യാസ്ത്രീകളുടെ ആവശ്യം.

പരാതിക്കാരായ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ നടത്തുന്ന പ്രതിഷേധ ധർണയിലാണ് കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളും ഒപ്പം ചേർന്നത്. ഹൈക്കോടതി ജംങ്ഷനിലാണ് പ്രതിഷേധ ധർണ നടക്കുന്നത്. അതിനിടെ കേസ് അട്ടിമറിക്കാനുളള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം വ്യക്തമാക്കി. എന്നാല്‍ കേസ് ക്രൈംബ്രാഞ്ചിനു വിടില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് രണ്ടാംഘട്ട അന്വേഷണത്തിനു ശേഷവും കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പിയുടെ നിലപാട്. കന്യാസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന കുടുതല്‍ തെളിവുകള്‍ രണ്ടാംഘട്ടത്തില്‍ പൊലീസിനു ലഭിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴികള്‍ പച്ചക്കള്ളമാണെന്നും കണ്ടെത്തി. വര്‍ഷങ്ങളായി തനിക്കു കീഴില്‍ സേവനമനുഷ്ഠിക്കുന്ന കന്യാസ്ത്രീയെ അറിയില്ലെന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top