Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

മക്കള്‍ നോക്കിനില്‍ക്കെ ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചു കൊലപ്പെടുത്തി

September 10, 2018 , പി.പി. ചെറിയാന്‍

wifeലൂസിയാന: മൂന്ന് മക്കളുടെ മുമ്പില്‍ വെച്ചു ഭര്‍ത്താവിന്റെ നെഞ്ചിനു നേരെ വെടിയുതിര്‍ത്തു കൊലപ്പെടുത്തിയ ഭാര്യ കെയ്‌ല കൗട്ടിയെ(31) അറസ്റ്റുചെയ്തു കേസ്സെടുത്തതായി പോലീസ്.

സെപ്റ്റംബര്‍ 8 ശനിയാഴ്ച ലൂസിയാന വാള്‍മാര്‍ട്ടിന് മുമ്പിലായിരുന്നു സംഭവം. കുടുംബവഴക്കിനെതുടര്‍ന്ന് കോടതി ഉത്തരവനുസരിച്ച് ശനിയാഴ്ച കുട്ടികളെ ഭര്‍ത്താവിനെ ഏല്‍പിക്കാന്‍ എത്തിയതായിരുന്നു കെയ്‌ല.

വെടിയൊച്ച കേട്ടു ഓടിയെത്തിയ പോലീസ് മാറില്‍ വെടിയുണ്ടയേറ്റു വീണു കിടന്നിരുന്ന ഭര്‍ത്താവിന് സി.പി.ആര്‍ നല്‍കിയെങ്കിലും, രക്ഷപ്പെടുത്താനായില്ലെന്ന് അലക്‌സാഡ്രിയ പോലീസ് പറഞ്ഞു.

വെടിയേറ്റു മരിച്ചത് കെയ്‌ലയുടെ ഭര്‍ത്താവാണെന്നും, കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് പറഞ്ഞു. മൂന്നു കുട്ടികലെ ഇവരുടെ ബന്ധുക്കളെ ഏല്‍പിച്ചതായും പോലീസ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top