Flash News

അബൂബക്കറിന് ബഹ്‌റൈന്‍ ലാല്‍ കെയെഴ്സിന്റെ കൈത്താങ്ങ്

September 10, 2018 , ലാല്‍ കെയേഴ്സ്

bahrain-lalcares-charityബഹ്‌റൈന്‍: ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ് നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ മാസത്തെ ചികിത്സാ ധനസഹായം വൃക്ക സംബന്ധമായ രോഗത്താല്‍ വിഷമിക്കുന്ന മലപ്പുറം ജില്ലയിലെ, തവനൂര്‍ സ്വദേശി അബൂബക്കറിന്‍റെ തുടര്‍ചികിത്സക്കായി നല്‍കി.

കഴിഞ്ഞ നാലു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അബൂബക്കറിനുവേണ്ടി ധനസഹായം ബഹ്‌റൈനിലുള്ള കുടുംബ സുഹൃത്ത്‌ നസീറിന് ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ് ട്രഷറര്‍ ഷൈജു കൈമാറി.

പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, മറ്റു എക്സിക്യുട്ടീവ്‌ അംഗങ്ങളായ ടിറ്റോ, പ്രജില്‍, അരുണ്‍, വൈശാഖ്, സോനു, മണിക്കുട്ടന്‍, വിഷ്ണു, തുളസിദാസ്, ശരത്, പ്രശാന്ത് എന്നിവര്‍ സംബന്ധിച്ചു.

തുടര്‍ചികിത്സയ്ക്കും, മരുന്നിനും പണമില്ലാതെ വിഷമിക്കുന്ന രോഗബാധിതനായ അബൂബക്കറിനു സുമനസ്സുകളുടെ സഹായം ഇനിയും ആവശ്യമാണ്‌. സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക 0091-8086959045.

34

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top