Flash News

പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ചു

September 10, 2018 , .

sabir

പ്രതിഷേധ പ്രകടനം

പുലാപ്പറ്റ: ഇന്ധന വില വര്‍ധനവിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റി ഉമ്മനഴിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഗനി ഉദ്ഘാടനം ചെയ്തു.

നരേന്ദ്ര മോദി കുത്തകകളെ കൊഴുപ്പിക്കാനായി പാവങ്ങളുടെ രക്തമൂറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനം വെറുത്തു കഴിഞ്ഞ മോദി സര്‍ക്കാര്‍ രാജിവെച്ച് പുറത്തു പോകണമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിനിധി കെ.എം സാബിര്‍ അഹ്സന്‍ സംസാരിച്ചു. പ്രകടനത്തിന് അബ്ദുല്‍ മജീദ്, എ. അമീനുല്ലാഹ്, ഷാഹിദ്, ജമാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top