Flash News

പ്രളയബാധിതര്‍ക്ക് സംഭവിച്ച നഷ്ടത്തിന്റെ കണക്ക് മുനിസിപ്പാലിറ്റി പ്രസിദ്ധീകരിക്കണം: ശൈഖ് മുഹമ്മദ് കാരക്കുന്ന്

September 10, 2018 , നൗഷാദ് ആലവി

IMG-20180909-WA0144പാലക്കാട്: പ്രളയത്തിന്റെ ദുരന്തമനുഭവിക്കുന്നവര്‍ക്ക് സംഭവിച്ച നഷ്ടത്തിന്റെ തോതനുസരിച്ച് നഷ്ടപരിഹാരം വിതരണം നടത്തുകയും നഷ്ടത്തിന്റെ കണക്ക് തദ്ദേശസ്വയംഭരണ സ്ഥാപനം പ്രസിദ്ധീകരിക്കണമെന്നും പ്രമുഖ പണ്ഡിതനും ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീറുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് ആവശ്യപ്പെട്ടു.

പാലക്കാട്ടെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതബാധിതരായ കുടുംബങ്ങളുടെ പുനരധിവാസം അവരുമായി കൂടിയാലോചിച്ചും അവരുടെ താല്‍പ്പര്യം പരിഗണിച്ചുമായിരിക്കണം.

തദ്ദേശവാസികളുമായി കൂടിയാലോചിക്കാതെ എടുക്കുന്ന ഏതൊരു തീരുമാനവും പ്രായോഗികമോ വിജയകരമോ ആവുകയില്ല.

സഹായ വിതരണത്തെ സംബന്ധിച്ച കോളനി വാസികളുടെ ആരോപണങ്ങള്‍ പരിശോധിച്ച് പരിഹാരം കാണേണ്ടതാണ്.
അര്‍ഹരായ മുഴുവനാളുകള്‍ക്കും സഹായം ലഭിച്ചുവെന്നും അനര്‍ഹര്‍ ഒന്നും തട്ടിയെടുത്തിട്ടില്ലെന്നും ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം.

ദുരിതാശ്വാസ സെല്‍ ജില്ലാ ജനറല്‍ കണ്‍വീനര്‍ എം.സുലൈമാന്‍, കണ്‍വീനര്‍ പി. ലുഖ്മാന്‍, ജില്ലാ കമ്മിറ്റിയംഗം കെ.പി.അലവി ഹാജി, അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഫോട്ടോ: പാലക്കാട്ടെ പ്രളയബാധിത പ്രദേശങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് സന്ദര്‍ശിക്കുന്നു.

IMG-20180909-WA0164 IMG-20180909-WA0203 IMG-20180909-WA0216 IMG-20180909-WA0237 IMG-20180909-WA0256 IMG-20180910-WA0139


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top