Flash News

ഇന്ധന വിലവര്‍ധനവിനെതിരെ ടയര്‍ ഉരുട്ടി വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധം

September 10, 2018 , സാലിം ജീറോഡ്

WPI_petrol CVD 1കൊടിയത്തൂര്‍: പെട്രോള്‍, ഡീസല്‍, പാചക വാതകം അടക്കമുള്ള ഇന്ധനങ്ങളുടെ അനിയന്ത്രിത വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മറ്റി ടയര്‍ ഉരുട്ടി പ്രതിഷേധസമരം സംഘടിപ്പിച്ചു.

ചുള്ളിക്കാപറമ്പില്‍ നടന്ന പ്രതിഷേധറാലി ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ല പ്രസിഡന്റ് നഈം ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. മോദി സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടിനെതിരെ രാജ്യത്തെ മതേതര കക്ഷികളുടെ ഐക്യം അനിവാര്യമാണ്. രാജ്യത്തിന്റെ മതേതരത്വത്തിനും വികസനത്തിനും ഭരണഘടനയ്ക്കും ഭീഷണിയാണ് ബി.ജെ.പിയും സംഘ്പരിവാറും. ഇന്ധന വില വര്‍ദ്ധനവിലൂടെ മോദിയും ബി.ജെ.പിയും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹ കുറ്റപ്പെടുത്തി.

വെല്‍ഫെയര്‍പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ചാലില്‍ അബ്ദുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ ചെറുവാടി സ്വാഗതവും ജാഫർ പുതുക്കുടി നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് സാലിം ജീറോഡ്, റഫീഖ് കുറ്റ്യോട്ട്, ബാലസുബ്രഹ്മണ്യന്‍ മാട്ടുമുറി, അബ്ദുറഹിമാൻ കാരക്കുറ്റി, കെ. കെ. കുഞ്ഞാലി, മുശീർ സി.പി നേതൃത്വം നല്‍കി.

ചിത്രം: ഇന്ധനവിലവര്‍ധനവിനെതിരെ വെല്‍ഫെയര്‍പാര്‍ട്ടി പ്രതിഷേധറാലി ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് നഈം ഗഫൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

WPI_petrol CVD 2 WPI_petrol CVD 3 WPI_petrol CVD 4WPI_petrol CVD 5


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top