Flash News

രാജ്യാന്തര ക്രിമിനല്‍ കോടതിക്ക് മൂക്കു കയറിടാന്‍ അമേരിക്ക ഒരുങ്ങുന്നു; യു.എസ് പൗരന്മാരെ കോടതിക്ക് കൈമാറാതിരിക്കാന്‍ ഉഭയകക്ഷി കരാറുകളില്‍ മാറ്റം വരുന്നുമെന്ന്

September 10, 2018

court trumpവാഷിംഗ്ടണ്‍: യുദ്ധ കുറ്റങ്ങളില്‍ വിചാരണ നടത്തുന്ന രാജ്യാന്തര ക്രിമിനല്‍ കോടതിക്ക് യു.എസിന്റെ ഭീഷണി. അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികരും രഹസ്യാന്വേഷണ വിഭാഗത്തിലുള്ളവരും നടത്തിയ യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഹേഗ് ആസ്ഥാനമായ രാജ്യാന്തര ക്രിമിനല്‍ കോടതി ആലോചിക്കുന്നുവെന്ന വിവരമാണു ഡൊണാള്‍ഡ് ട്രം‌പ് ഭരണകൂടത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ടണ്‍ വാഷിങ്ടണില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണു സൂചന.

കോടതിവിചാരണയില്‍ നിന്നു യുഎസ് പൗരന്മാരെയും സഖ്യകക്ഷികളുടെ പൗരന്മാരെയും സംരക്ഷിക്കുമെന്ന നിലപാട് ട്രംപ് ഭരണകൂടം സ്വീകരിക്കുമെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. അന്വേഷണത്തിനുള്ള തീരുമാനവുമായി മുന്നോട്ടു പോയാല്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയിലെ ന്യായാധിപന്മാരും അഭിഭാഷകരും യുഎസില്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുമെന്നും യുഎസില്‍ അവര്‍ക്കുള്ള നിക്ഷേപങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്നും യുഎസ് കോടതിയില്‍ വിചാരണ നേരിടേണ്ടി വരുമെന്നുമാണു ഭീഷണി.

വിചാരണ നേരിടുന്നതിനു യുഎസ് പൗരന്മാരെ രാജ്യാന്തര കോടതിക്കു കൈമാറില്ലെന്ന് ഉറപ്പു വരുത്താന്‍ ഉഭയകക്ഷി കരാറുകള്‍ക്കും യുഎസ് ആലോചിക്കുന്നുണ്ട്. രാജ്യാന്തര കോടതിയുമായി സഹകരിക്കില്ലെന്നും സഹായം നല്‍കില്ലെന്നുമുള്ള നിലപാട് യുഎസ് സ്വീകരിക്കുമെന്നും സൂചനയുണ്ട്. ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചു പൂര്‍ണ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു പലസ്തീന്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയെ സമീപിച്ച സാഹചര്യത്തില്‍ പലസ്തീന്‍ വിമോചന സംഘടനയുടെ (പിഎല്‍ഒ) വാഷിങ്ടണിലെ ഓഫീസ് അടച്ചുപൂട്ടുന്ന കാര്യത്തിലും ജോണ്‍ ബോള്‍ടണ്‍ പ്രഖ്യാപനം നടത്തിയേക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top