Flash News

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന്; കന്യാസ്ത്രീയുടെ പരാതി തള്ളി മിഷണറീസ് ഓഫ് ജീസസ്

September 10, 2018

Franko missionariesജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുളള കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതി തള്ളി മിഷണറീസ് ഓഫ് ജീസസ്. ആരോപണം വാസ്തവ വിരുദ്ധമാണെന്നും കന്യാസ്ത്രീകളുടെ സമരം അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്ന് മിഷണറീസ് ഓഫ് ജീസസ് അറിയിച്ചു.

ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സമരം നടന്നുവരികയാണ്. സഭയും സര്‍ക്കാരും കൈവിട്ടതോടെയാണ് പരസ്യ പ്രതിഷേധത്തിനിറങ്ങിയിരിക്കുകയാണ് കന്യാസ്ത്രീകള്‍. കോടതിയിലാണ് ഇനി പ്രതീക്ഷയെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കി. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നടക്കുന്ന പ്രതിഷേധസമരത്തില്‍ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളടക്കം പങ്കെടുക്കുന്നുണ്ട്.

അതേസമയം, കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതിയില്‍ പൊലീസിനെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ല എന്ന് കോടതി പൊലീസിനോട് ചോദിച്ചു. കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്തു ചെയ്തു എന്നാണ് കോടതി ചോദിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടി അറിയിക്കണമെന്നാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കന്യാസ്ത്രീക്ക് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം’ബിഷപ്പിനെ ജലന്തറില്‍ പോയി കണ്ടിട്ട് ഒരുമാസമായില്ലേ? പൊലീസ് എന്ത് നടപടി സ്വീകരിച്ചു?’ എന്നും കോടതി പൊലീസിനോട് ചോദിച്ചു. നിയമം എല്ലാത്തിനും മീതെയാണ് എന്ന് കോടതി പറഞ്ഞു. നിയമം അതിന്റെ വഴിക്ക് മുന്നോട്ടു പോകും. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ‘ബിഷപ്പിനെ ജലന്ധറില്‍ പോയി കണ്ടിട്ട് ഒരുമാസമായില്ലേ? പോലീസ് എന്ത് നടപടി സ്വീകരിച്ചു?’ എന്നാണ് പോലീസിനോട് കോടതി ചോദിച്ചത്.

അതേസമയം, സമരത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫ് അലി പ്രതിഷേധ വേദിയില്‍ എത്തിയിരുന്നു. മഠത്തില്‍ നടക്കുന്ന പീഡനം ലോക്കപ്പ് പീഡനത്തിന് സമാനമാണെന്നും ജലന്ധര്‍ ബിഷപ്പിന്റേത് ഹീനമായ പ്രവൃത്തിയാണെന്നും ജേക്കബ് തോമസ് പറഞ്ഞു. ഇന്നലെ മുന്‍ ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ, വിഎസ് അച്യുതാനന്ദന്‍ എന്നിവര്‍ സമരത്തെ പിന്‍തുണച്ച് രംഗത്തെത്തിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top