Flash News

പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യക്ക് മറ്റൊരു കാമുകന്‍; ഭാര്യയെ കഴുത്തറുത്തു കൊന്ന് തലയുമായി ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി; ചിക്ക്മംഗളൂരിനെ ഞെട്ടിച്ച കൊലപാതകം

September 11, 2018

death-1പ്രണയിച്ച് വിവാഹം കഴിച്ചവരില്‍ ചിലരുടെ ദാമ്പത്യജീവിതം പരാജയത്തില്‍ അവസാനിക്കുന്നത് നിരവധി കാരണങ്ങള്‍ കൊണ്ടാണെന്ന് മനഃശ്ശാസ്ത്രജ്ഞര്‍ പറയാറുണ്ട്. ചിലര്‍ വേര്‍‌പിരിയുമ്പോള്‍ മറ്റു ചിലരാകട്ടേ കൊലപാതകത്തിന്റെ വഴിയാണ് തിരഞ്ഞെടുക്കാറ്. അത്തരത്തില്‍ ഒരു സംഭവമാണ് ചിക്ക്മംഗളൂരുവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയുടെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തല ബാഗിലാക്കി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന സതീഷ് കൈവശമുണ്ടായിരുന്ന കറുത്ത ബാഗില്‍ നിന്നു യുവതിയുടെ തല, മുടിയില്‍ പിടിച്ച് പുറത്തെടുത്ത് കാണിച്ചതോടെ അവിടുണ്ടായിരുന്ന പൊലീസുകാര്‍ ഞെട്ടി. പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സതീഷും രൂപയും ഒമ്പത് വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. സതീഷ് ഉയര്‍ന്ന ജാതിക്കാരനും രൂപ താഴ്ന്ന ജാതിക്കാരിയുമായിരുന്നു. ഇക്കാരണത്താല്‍ ഇരുവരേയും കുടുംബങ്ങള്‍ കൈയൊഴിയുകയായിരുന്നു. പിന്നീട് ടാക്‌സി ഡ്രൈവറായ സതീഷ് രൂപയുമായി സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. പതുക്കെ പതുക്കെ വീട്ടുകാര്‍ക്കുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം മാഞ്ഞു.

ഇതിനിടയിലാണ് രൂപ ദിവസ വേതനത്തില്‍ പ്ലാന്റേഷനില്‍ ജോലി ചെയ്യുന്ന സുനില്‍ എന്ന ചെറുപ്പക്കാരനുമായി അടുത്തത്. ഇവരുടെ അവിഹിത ബന്ധം സതീഷ് അറിഞ്ഞത് ഒരുപാട് താമസിച്ചാണ്. പിന്നീട് ഇതേച്ചൊല്ലി രൂപയും സതീഷും തമ്മില്‍ പ്രശ്‌നങ്ങള്‍ പതിവായി. പല ക്രിമിനല്‍ കേസില്‍ പ്രതിയാണ് സുനില്‍. സുനിലുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറാന്‍ സതീഷ് രൂപയോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ബെംഗലൂരുവില്‍ നിന്നു സതീഷ് മടങ്ങിയെത്തുന്ന വഴി ഇരുവരെയും ഒന്നിച്ചുകാണാനിടയായി. ഇതോടെ പ്രകോപിതനായ സതീഷ് ഇരുവരെയും വാള്‍ കൊണ്ട് ആക്രമിച്ചു. രൂപയുടെ ഒപ്പമുണ്ടായിരുന്നയാള്‍ക്കു പരുക്കേറ്റെങ്കിലും ഓടി രക്ഷപ്പെട്ടു. പിന്നാലെ രൂപയെ സതീഷ് കഴുത്തറുത്ത് കൊന്നു. തുടര്‍ന്ന് തല ബാഗിലാക്കി 20 കിലോമീറ്റര്‍ ബൈക്ക് ഓടിച്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഭാവഭേദമില്ലാതെ കൊലപാതകം വിവരിച്ച സതീഷ്, ഭാര്യയുടെ കാമുകനെ കൂടി കൊലപ്പെടുത്താന്‍ സാധിക്കാത്തതില്‍ നീരസം പ്രകടിപ്പിച്ചെന്ന് പൊലീസ് പറയുന്നു. സതീഷിനെതിരെ കൊലപാതക കുറ്റത്തിനു കേസെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top