Flash News

മണ്ണിനടിയില്‍ നിന്ന് വിലമതിക്കാനാവാത്ത സ്വര്‍ണ്ണ നാണയങ്ങളടങ്ങുന്ന മണ്‍‌കുടം കണ്ടെത്തി

September 11, 2018

goldഭൂമിക്കടിയില്‍ നിന്ന് അമൂല്യ നിധിശേഖരങ്ങള്‍ കണ്ടെടുക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ നിത്യവും കേട്ടുകൊണ്ടിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള നിധി ശേഖരങ്ങളുണ്ടെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. അത്തരത്തിലൊരു നിധി ശേഖരമാണ് ഇറ്റലിയില്‍ നിന്ന് കണ്ടെടുത്തത്. സ്വർണ നാണയങ്ങൾ നിറച്ച മൺകുടമാണ് ഇറ്റാലിയന്‍ പ്രവിശ്യയായ കോമോയിൽനിന്നും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തത്. നൂറിലധികം സ്വർണ നാണയങ്ങൾ അടങ്ങിയ ഒരു കുടമാണ് അവര്‍ കണ്ടെടുത്തത്. പുരാതന നഗരമായ നോം കോം സ്ഥിതി ചെയ്തിരുന്നത് ഇവിടെയാണെന്നാണ് കരുതപ്പെടുന്നത്.

മണ്ണ് കുഴിച്ചപ്പോഴാണ് രണ്ടു കൈപ്പിടിയുളള കുടം പുരാവസ്തു ഗവേഷകരുടെ കണ്ണിൽപ്പെട്ടത്. പാത്രത്തിന്റെ ഒരു വശം പൊട്ടിയനിലയിലായിരുന്നു. മണ്ണ് മാറ്റി എടുത്തുനോക്കിയപ്പോഴാണ് നിറയെ സ്വർണ നാണയങ്ങൾ കണ്ടത്. 300 ഓളം നാണയങ്ങളാണ് പാത്രത്തിൽ ഉണ്ടായിരുന്നത്. റോമൻ ചക്രവർത്തിയുടെ കാലത്തെ നാണയങ്ങളാണ് ഇവയെന്നാണ് കരുതുന്നത്. പുരാതന കാലത്ത് വൈൻ പോലുളള പാനീയങ്ങൾ സൂക്ഷിക്കുന്നതിനാണ് ഇത്തരം കുടങ്ങൾ ഉപയോഗിച്ചിരുന്നത്.

ചരിത്രപരമായ വിശദാംശങ്ങളും സാംസ്കാരിക പ്രാധാന്യവും സംബന്ധിച്ച പൂർണ വിവരങ്ങൾ അറിവായിട്ടില്ലെന്നും എന്നാൽ പ്രദേശം പുരാവസ്തുഗവേഷക സംഘത്തിന് ഒരു യഥാർത്ഥ നിധിയാണെന്നും കൾച്ചറൽ ഹെറിറ്റേജ് ആന്റ് ആക്ടിവിറ്റീസ് മന്ത്രി ആൽബർട്ടോ ബോണിസോലി പറഞ്ഞു.

അതേസമയം, മൺപാത്രത്തിൽ കണ്ടെത്തിയ സ്വർണനാണയങ്ങളുടെ മൂല്യം നിർണയിക്കാനാവാത്തതാണെന്ന് ഐന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രദേശത്തുനിന്നും ഇത്തരത്തിലുളള നിധി കണ്ടെത്തുന്നത് ആദ്യത്തെ സംഭവമാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top