Flash News

വിവാദ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ ബിജെപിയെ പ്രതിസന്ധിയിലാക്കി; ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

September 13, 2018

719741-mallya-jaitley-970ന്യൂഡല്‍ഹി: താന്‍ രാജ്യം വിടുന്നതിനു മുന്‍പ് ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നുവെന്ന വിവാദ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയവര്‍ക്ക് ബിജെപിയുമായും കേന്ദ്ര സര്‍ക്കാരിലെ ഉന്നതരുമായും അടുത്ത ബന്ധമുണ്ടെന്ന് നിരന്തരം ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വെടിക്കോപ്പു പകരുന്ന മല്യയുടെ വെളിപ്പെടുത്തല്‍. ‘ഇന്ത്യ വിടും മുന്‍പ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നു. ചര്‍ച്ച നടത്തിയിരുന്നു.’ഇതായിരുന്നു മല്യയുടെ വെളിപ്പെടുത്തല്‍.

2016 ല്‍ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് മല്യ ജനീവ വഴി ലണ്ടനിലേക്ക് പോകുന്നതിനു മുന്‍പു തന്നെ മോദി സര്‍ക്കാരിന് അദ്ദേഹത്തിന്റെ ബാങ്ക് തട്ടിപ്പുകളുടെ പൂര്‍ണവിവരം അറിയാമായിരുന്നു എന്നു കൂടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമായത്. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ആരോ മല്യയെ സഹായിച്ചു എന്ന് നേരത്തെ ആരോപണമുള്ളതാണ്. ഇതിന് ബലം പകരുന്നതാണ് മല്യയുടെ വാക്കുകള്‍. അരുണ്‍ ജയ്റ്റ്‌ലി പറയുന്നത് മല്യയെ ഒരു നിമിഷത്തേക്കു കണ്ടതേയുള്ളൂ എന്നാണ്. എന്നാല്‍ മല്യ പറയുന്നത് അങ്ങിനെയല്ല. തന്റെ വായ്പകളിന്മേല്‍ തീര്‍പ്പുണ്ടാക്കാന്‍ തയ്യാറായിരുന്നു എന്നാണ് മല്യ പറയുന്നത്. ജയ്റ്റ്‌ലിക്ക് ധനമന്ത്രി എന്ന നിലയില്‍ ബാങ്കുകളെ സഹായിക്കുന്ന നിലപാട് എടുക്കാമായിരുന്നു. എന്നാല്‍ ജയ്റ്റ്‌ലി അതിനു തുനിഞ്ഞില്ല.

ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയ എല്ലാ പ്രമുഖ വ്യവസായികളുടെയും വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ അറിയിച്ചിരുന്നു എന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞത് ഇതിനോട് ചേര്‍ത്തു വായിക്കണം. താന്‍ അറിയിച്ചുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല എന്നു കൂടി രാജന്‍ പറഞ്ഞിട്ടുണ്ട്.ലളിത് മോദി, നിരവ് മോദി, വിജയ് മല്യ, മെഹുല്‍ ചോക്‌സി, വിക്രം കൊത്താരി, ജതിന്‍ മേത്ത, സഞ്ജയ് ഭണ്ഡാരി എന്നിങ്ങനെ ഒരുപാടു നീളമുള്ളതാണ് ഈ പട്ടിക.

മല്യ നാട് വിടുമ്പോള്‍ രാജ്യസഭാ എംപിയായിരുന്നു. എന്നാല്‍, അദ്ദേഹത്തിനെതിരെ സിബിഐയുടെ ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ടായിരുന്നു. പക്ഷേ, 2016 മാര്‍ച്ച് രണ്ടിന് ഡല്‍ഹി വിമാനത്താവളത്തില്‍ 12 പെട്ടികളുമായി ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ കയറാനെത്തിയ സമയത്ത് മല്യയുടെ പേരിലുള്ള ലുക്ക് ഔട്ട് നോട്ടിസും തടയുക (ഡിറ്റെയിന്‍) എന്ന അറിയിപ്പും കംപ്യൂട്ടറില്‍ നിന്ന് മാറിയിരുന്നു. പകരം ആ സ്ഥാനത്ത് വിവരം അറിയിക്കുക (റിപ്പോര്‍ട്ട്) എന്ന സന്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് എങ്ങിനെ സംഭവിച്ചു എന്ന് ഇതുവരെ ഒരന്വേഷണവും നടന്നിട്ടില്ല. 2016 ജൂണില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി തന്നെ ഇക്കാര്യം പറഞ്ഞതുമാണ്. രാജ്യം വിടും മുന്‍പ് നീരവ് മോദി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. വിജയ് മല്യ അരുണ്‍ ജയ്റ്റ്‌ലിയെയും. ഈ കൂടിക്കാഴ്ചകളില്‍ നടന്ന കാര്യങ്ങള്‍ ജനത്തിന് അറിയണം.

മല്യയുടെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് ഉത്തരവിടണമെന്ന് രാഹുല്‍ ഗാന്ധി

rahul-gandhi-1ന്യൂഡല്‍ഹി: ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ രാജ്യം വിടുംമുമ്പ് കണ്ടിരുന്നുവെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

വിജയ്മല്യയുടെ വെളിപ്പെടുത്തിലിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. മല്യയെ രാജ്യം വിടുന്നതിന് അനുവദിച്ച സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

വിജയ് മല്യ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രി സ്വതന്ത്രമായ അന്വഷണം പ്രഖ്യാപിക്കണം. മന്ത്രിപദം ഒഴിഞ്ഞുകൊണ്ട് അരുണ്‍ ജെയ്റ്റ്‌ലി അന്വേഷണം നേരിടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ച് അരുണ്‍ ജെയ്റ്റ്‌ലിയും മല്യയും ചര്‍ച്ച നടത്തിയത് തനിക്കറിയാമെന്ന് കോണ്‍ഗ്രസ് നേതാവ് പി.എല്‍.പുനിയ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ലണ്ടനില്‍ മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ് ജെയ്റ്റ്‌ലിയെ കണ്ട കാര്യം മല്യ വെളിപ്പെടുത്തിയത്. എന്നാല്‍ 2014ന് ശേഷം തന്നെ കാണാന്‍ മല്യക്ക് അനുവാദം നല്‍കിയിട്ടില്ലെന്നു പറഞ്ഞ ജെയ്റ്റ്‌ലി ആരോപണം നിഷേധിച്ചു. 2016 മാര്‍ച്ച് രണ്ടിനാണ് മല്യ ഇന്ത്യവിട്ടത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top