Flash News

മാര്‍ത്തോമ യുവജന സഖ്യം മിഡ് വെസ്റ്റ് റീജിയന്‍ സമ്മേളനവും കലാമേളയും ചിക്കാഗോയില്‍ സെപ്‌തംബര്‍ 22 നു

September 13, 2018 , പി.പി. ചെറിയാന്‍

getPhotoനോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ യുവജന സഖ്യം മിഡ്‌വെസ്റ്റ് റീജിയന്‍ വാര്‍ഷിക സമ്മേളനവും കലാമേളയും സെപ്തംബര്‍ 22 ശനിയാഴ്ച രാവിലെ 10 മണിക്ക് ചിക്കാഗോ മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു.

റീജനല്‍ പ്രസിഡന്റ് റവ. ജോജി ഉമ്മന്‍ അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗില്‍ ചിക്കാഗോ സി‌എസ്‌ഐ ഇടവക വികാരി റവ. ഷിബു റജിനോള്‍ഡ് പനച്ചിക്കല്‍ ‘Renewal of life through the word of God’ എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തുകയും ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യും. തുടര്‍ന്നു റീജനല്‍ യുവജന സഖ്യം അംഗങ്ങള്‍ പങ്കെടുക്കുന്ന കലാമേള ഉച്ചകഴിഞ്ഞു 2 മണിക്ക് ആരംഭിക്കും.

മിഡ്‌വെസ്റ്റ് റീജിയന്‍ ഉള്‍പ്പെടുന്ന ഡിട്രോയിറ്റ് മാര്‍ത്തോമ ചര്‍ച്ച്, ചിക്കാഗോ മാര്‍ത്തോമ ചര്‍ച്ച്, ചിക്കാഗോ സെന്റ് തോമസ് മാര്‍തോമ്മാ ചര്‍ച്ച് എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ യുവജന സഖ്യം അംഗങ്ങളും ഇതില്‍ പങ്കെടുത്തു ഈ കോണ്‍ഫറന്‍സ് വിജയിപ്പിക്കണമെന്ന് മിഡ്‌വെസ്റ്റ് റീജനല്‍ യുവജന സഖ്യം വൈസ് പ്രസിഡന്റ് സുനിയ ചാക്കോ, സെക്രട്ടറി ഷാലന്‍ ജോര്‍ജ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top