Flash News

തന്റെ ഭാര്യയെ കിര്‍മാണി മനോജ് വിവാഹം കഴിച്ചെന്ന പരാതിയുമായി പ്രവാസി മലയാളി

September 14, 2018

kirmnകണ്ണൂര്‍: ടി.പി. വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന വാദവുമായി പ്രവാസി യുവാവ് രംഗത്ത്. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന വടകര സ്വദേശിയായ യുവാവ് ഇക്കാര്യം ചൂണ്ടിക്കാട്ടി വടകര ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കി. മൂന്ന് മാസം മുമ്പാണ് ഭാര്യ രണ്ട് മക്കളേയും കൊണ്ട് വീട് വിട്ടിറങ്ങിയതെന്നും പരാതിയില്‍ പറയുന്നു. നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

പരാതി വടകര സിഐയ്ക്ക് കൈമാറിയതിനെ തുടര്‍ന്ന് വിശദമായ മൊഴിയെടുക്കുന്നതിനായി പരാതിക്കാരെ വിളിച്ചുവരുത്തി. മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയമപരമായ വിടുതല്‍ വേണമെന്നും ഭാര്യ കൂടെകൂട്ടിയ എട്ടും അഞ്ചും വയസ്സുള്ള മക്കളെ തിരികെ വേണമെന്നുമാണു പരാതിയിലെ ആവശ്യം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന മനോജ് 11 ദിവസത്തെ പരോളില്‍ ഇറങ്ങിയാണു വിവാഹം കഴിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് കിര്‍മാണി മനോജ് വിവാഹിതനായത്.

മാഹിയില്‍ നിന്നും 800 കിലോമീറ്റര്‍ അകലെയുള്ള പോണ്ടിച്ചേരി സിദ്ധാനന്ദ് കോവിലില്‍ വെച്ച് വിവാഹം നടന്നത്. വടകര ഓര്‍ക്കാട്ടേരി സ്വദേശിയായ വധു ഒരു കുട്ടിയുടെ മാതാവു കൂടിയാണ്. ടി പി ചന്ദ്രശേഖരന്റെ നാടും ഇവിടെയാണ്. നാട്ടുകാര്‍ക്ക് വേണ്ടി മാഹി പന്തക്കലിലെ വീട്ടില്‍ വെച്ച് വിവാഹ സത്ക്കാരം സംഘടിപ്പിച്ചേക്കും. ഇന്നലെ നടന്ന വിവാഹത്തിന് പൊലീസ് അകമ്പടിയും ഉണ്ടായിരുന്നു.

പൂജാരിയുള്‍പ്പെടെയുള്ളവരുടെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും ചില പാര്‍ട്ടി പ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. ടി.പി കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം വിവാഹിതനായിരുന്നു. ഷാഫിയുടെ വിവാഹത്തിന് സിപിഐഎം നേതാക്കള്‍ അടക്കം പങ്കെടുത്തിരുന്നു.

തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീര്‍ അടക്കമുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തതാണ് അന്ന് വിവാദത്തിലായത്. അതുകൊണ്ട് തന്നെയാണ് ഇത്തവണ വിവാദം ഒഴിവാക്കാനായി നേതാക്കള്‍ വിവാഹ ചടങ്ങില്‍ നിന്നും വിട്ടുനിന്നത്. അതേസമയം കല്യാണത്തിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കിയത് ഒരുക്കി നല്‍കിയത് പാര്‍ട്ടി തന്നെയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പരോള്‍ നല്‍കിയതില്‍ അടക്കം സര്‍ക്കാറിന്റെ താല്‍പ്പര്യം വ്യക്തമാണെന്ന് ആര്‍എംപി നോതാക്കള്‍ പറഞ്ഞത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top