Flash News

കെവിന്‍ തോമസ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് മത്സരിക്കുന്നു

September 15, 2018 , പി.പി. ചെറിയാന്‍

kevinന്യൂയോര്‍ക്ക്: 2018 നവംബറില്‍ നടക്കുന്ന ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മലയാളിയും അറിയപ്പെടുന്ന അഭിഭാഷകനുമായ കെവിന്‍ തോമസ് മത്സരിക്കും.

സെപ്റ്റംബര്‍ 13നു നടന്ന പ്രൈമറിയില്‍ എതിരില്ലാതെയാണ് കെവിന്‍ തോമസ് തിരഞ്ഞെടുക്കപ്പെട്ടത്. യുഎസ് കമ്മീഷന്‍ ഓണ്‍ സിവില്‍ റൈറ്റ്‌സ് ന്യൂയോര്‍ക്ക് അഡ്വൈസറി കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍-അമേരിക്കനാണ് കെവിന്‍.

29 വര്‍ഷ്മായി ആറാം പ്രതിനിധി സഭയെ പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കെംപ് ഹന്നനാണ് കെവിന്‍ തോമസിന്റെ പ്രധാന എതിരാളി. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ തഴക്കവും പഴക്കവുമുള്ള പഴയ തലമുറയെ പ്രതിനിധീകരിക്കുന്ന 72-കാരന്‍ കെംപ് ഹന്നനെ പരാജയപ്പെടുത്തുക ദുഷ്കരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുവ തലമുറയുടെ പ്രതിനിധി എന്ന നിലയിലും ന്യൂയോര്‍ക്കിലെ സാധാരണക്കാരനുവേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ എന്ന നിലയിലും 33-കാരനായ കെവിന്‍ തോമസ് ശക്തമായ മത്സരം കാഴ്ച വെക്കുമെന്നുറപ്പാണ്. ആറാം പ്രതിനിധി സഭയില്‍ ഇന്ത്യന്‍ വംശജരായ വോട്ടര്‍മാരുടെ ശക്തമായ സാന്നിധ്യം കെവിന്‍ തോമസിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ, പ്രത്യേകിച്ച് ട്രംപിന്റെ നടപടികളെ എതിര്‍ക്കുന്ന കെവിന്‍ തോമസിന് അനുകൂല തരംഗമുണ്ടാകുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും. പത്താം വയസ്സില്‍ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ കെവിന്‍ റാന്നി സ്വദേശി തോമസ് കാനംമൂട്ടിലിലിന്റെയും തിരുവല്ല കൊച്ചുപുത്തന്‍പുരക്കല്‍ കുടുംബാംഗം റേച്ചല്‍ തോമസിന്റേയും മകനാണ്. ദുബൈയിലായിരുന്നു ജനനം. ഫാര്‍മസിസ്റ്റായ റിന്‍സി തോമസാണ് ഭാര്യ.

kevin, wife rincy kevin1111

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top