Flash News

‘റമ്മി ടൂര്‍ണമെന്റ് ‘ സെപ്റ്റംബര്‍ 29 ന് ഫിലാഡല്‍ഫിയായില്‍

September 15, 2018 , സന്തോഷ് എബ്രഹാം

R PHഫിലഡല്‍ഫിയ: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28,29,30 തീയതികളില്‍ ഫിലാഡല്‍ഫിയായില്‍ അരങ്ങേറുന്ന 20-ാമത് 56 അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി ‘റമ്മി ടൂര്‍ണ്ണമെന്റും നടത്തുവാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ സാബു സ്കറിയ, നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ജോസഫ് മാത്യു (അപ്പച്ചന്‍), ഇവന്റ് മാനേജര്‍ ജോണ്‍സണ്‍ മാത്യു, റമ്മി കോഓര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജ് എന്നിവര്‍ അിറയിച്ചു.

Sept 29, ശനിയാഴ്ച വൈകിട്ട് 8 മണിക്ക് ബെന്‍സലേം ബെസ്റ്റ് വെസ്റ്റേണ്‍ ഓഡിറ്റോറിയത്തില്‍ (3499 street Rd, Bensalem , PA 19020) റമ്മി ടൂര്‍ണ്ണമെന്റ് ആരംഭിക്കും. ബുദ്ധിയുടെ വികാസനത്തിനും, മാനസികോല്ലാസത്തിനും വേണ്ടി ആരംഭിച്ച ’56 ടൂര്‍ണ്ണമെന്റ്’ 20 വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്ക, കാനഡ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 78 ല്‍‌പരം ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

കേരളത്തിലെ പ്രളയ ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ ദുഃഖത്തില്‍ പങ്കു ചേരുവാനും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഈ ടൂര്‍ണമെന്റില്‍ നിന്നുള്ള അധിക വരുമാനം ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്‍കുമെന്നും, സാബു സ്കറിയയും അപ്പച്ചനും അറിയിച്ചു.

റമ്മി ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ചെയര്‍മാന്‍ സാബു സ്‌കറിയയുമായും റമ്മി ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജുമായും ബന്ധപ്പെടേണ്ടതാണ്.

സാബു സ്കറിയ (267) 980-7923 sackery1@yahoo.com, അനിയന്‍ ജോര്‍ജ് (908) 3371289 aniyang@ gmail.com

hd final i


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top