Flash News

ഫ്രാങ്കോ മുളയ്ക്കല്‍ പീഡനക്കേസ്; വ്യാജ വാര്‍ത്തകളിലൂടെ കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുവെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍

September 15, 2018

JALANDARകോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ നിരന്തരം ബുദ്ധിമുട്ടിക്കാന്‍ ശ്രമം നടക്കുന്നെന്ന ആരോപണവുമായി കന്യാസ്ത്രീയുടെ സഹോദരന്‍. ചിത്രം സഹിതം കന്യാസ്ത്രീയെ കുറ്റപ്പെടുത്തി മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനോടു പ്രതികരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘കഴിഞ്ഞദിവസം ഇരയുടെ ചിത്രം സഹിതം മിഷനറീസ് ഓഫ് ജീസസ് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടു. തീര്‍ത്തും തെറ്റാണിത്. കോണ്‍ഗ്രിഗേഷനിലുള്ളവര്‍ക്ക് ഇരയുടെ വ്യക്തിത്വം മാനിക്കണമെന്ന കോടതി ഉത്തരവ് അറിവില്ലെന്നത് നാണക്കേടാണ്. സഹോദരിയെ ബുദ്ധിമുട്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്’- സഹോദരന്‍ എഎന്‍ഐയോടു പറഞ്ഞു.

‘ബിഷപ്പിനെതിരെ പരാതിയുയര്‍ന്നത് അന്വേഷിക്കാന്‍ വത്തിക്കാന്‍ അന്വേഷണ സമിതി രൂപീകരിച്ചെന്നതു തെറ്റായ വാര്‍ത്തയാണെന്നാണ് തോന്നുന്നത്. നടപടിയെടുക്കാന്‍ സാധാരണഗതിയില്‍ 2-3 ദിവസം വേണം. മാര്‍പാപ്പയ്ക്കു മുന്നില്‍ വിഷയം എത്തിക്കുകയാണു വേണ്ടതെങ്കില്‍ അവര്‍ക്ക് ഇന്നുതന്നെ ചെയ്യാവുന്നതാണ്. അവരങ്ങനെ ചെയ്തിരുന്നെങ്കില്‍ കേസുമായി ബന്ധമുള്ളവരെ വത്തിക്കാന്‍ അറിയിക്കുമായിരുന്നു’ എന്നും സഹോദരന്‍ ചൂണ്ടിക്കാട്ടി.

‘ഇതുവരെ അത്തരത്തിലൊരു കത്ത് വത്തിക്കാനില്‍നിന്നോ മറ്റോ കിട്ടിയിട്ടില്ല. അതുകൊണ്ടാണിതു വ്യാജവാര്‍ത്തയാണെന്നു പറയേണ്ടിവരുന്നത്. കുറ്റാരോപിതനായ വ്യക്തിയുടെയും സംഘത്തിന്റെയും ഗൂഢാലോചനയുടെ ഫലമായിരിക്കാം ഇങ്ങനെയൊരു വാര്‍ത്ത. കേരളത്തിലും പുറത്തും ജലന്ധര്‍ ബിഷപ്പിനെതിരെ നടക്കുന്ന സമരങ്ങളുടെ വീര്യം കുറയ്ക്കുക എന്നതായിരിക്കും അവരുടെ ഉദ്ദേശ്യം’എന്നും സഹോദരന്‍ ആരോപിച്ചു.

ANI-TWEET

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top