Flash News

മുഖ്യമന്ത്രിയുടെ ‘സാലറി ചലഞ്ച്’; പ്രാരാബ്ധങ്ങളുടെ നടുവില്‍ പെട്ടുഴലുന്ന ഒരു പോലീസുകാരന്റെ മനോവികാരത്തിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

September 16, 2018

puliകേരള ചരിത്രത്തിന്റെ ഏടുകളില്‍ എഴുതിച്ചേര്‍ത്ത മഹാപ്രളയത്തില്‍ പെട്ട് ദുരിതമനുഭവിച്ചവര്‍ ആയിരക്കണക്കിനു പേരാണ്. ആ മഹാപ്രളയം കേരളത്തെ പിടിച്ചുലച്ചിട്ടും ഉലയാതെ കേരളം നിന്നത് നിസ്വാര്‍ത്ഥമായ ഒരു പറ്റം മനുഷ്യരുടെ സ്‌നേഹവായ്പ് കൊണ്ടാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് ലഭിച്ച സ്വീകാര്യത കേരളത്തിന്റെ ആ മനസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് പ്രശംസയ്ക്ക് ഒപ്പം വിവാദങ്ങളിലും ഇടം പിടിച്ചു. സാലറി ചലഞ്ച് വഴി സര്‍ക്കാര്‍ ഉദ്യോസഥരുടെ ശമ്പളം പിടിച്ചു വാങ്ങുന്ന രീതി വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി.

പ്രളയം ബാധിച്ചവരും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉളളവരും എന്തു ചെയ്യുമെന്ന ചോദ്യം പല കോണുകളില്‍ നിന്ന് ഉയര്‍ന്നു. എന്നാല്‍ പ്രാരബ്ധങ്ങളുടെ കണക്കു പറഞ്ഞു മാറി നില്‍ക്കാതെ ഒരു മാസത്തെ ശമ്പളം നല്‍കിയ സിവില്‍ പോലീസ് ഓഫിസര്‍ അരുണ്‍ പുലിയൂരിന് കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. കുടുംബത്തിന്റെ ആകുലതകളെയും തന്റെ പ്രയാസങ്ങളെയും കുറിച്ച് അരുണ്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

അരുണ്‍ പുലിയൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:    

‘സാലറി ചലഞ്ച് ‘കേട്ടപ്പോള്‍ മുതല്‍ വല്ലാത്തൊരു ഭീതിയായിരുന്നു മനസ്സില്‍…. ഇന്നലെ രാത്രിയിലും കൂട്ടുകാര്‍ വിളിച്ച് ആശങ്ക പങ്കുവച്ചു…അളിയാ നമ്മള്‍ എങ്ങനെ കൊടുക്കും ഈ പൈസ….. ആകെ ശമ്പളത്തിന്റെ പകുതിയിലധികം ലോണാണ്… പിന്നെ പലിശ ഈടാക്കാത്തതു കൊണ്ട് ഓണം അഡ്വാന്‍സ് 15000 രൂപ വാങ്ങി മറ്റ് കടങ്ങള്‍ തീര്‍ത്തു… അതിന്റെ ഗഡു 3000 രൂപ വച്ച് അടുത്ത മാസം മുതല്‍ പിടിച്ചു തുടങ്ങും….. അതിന്റെ കൂടെയാണ് ഈ സാലറി ചലഞ്ചും….. എന്ത് ചെയ്യും എന്ന ചോദ്യത്തിന് എനിക്കും ഉത്തരമില്ലായിരുന്നു…..(കാരണം എന്റെ ആഗസ്റ്റ് മാസത്തിലെ ശമ്പളം ലോണ്‍ പിടുത്തമെല്ലാം കഴിഞ്ഞ് കയ്യില്‍ കിട്ടിയത് 17000 രൂപ.)

വീട്ട് ചെലവും, മകന്‍ ആദിയുടെ സ്‌കൂള്‍ ചെലവും എല്ലാം കഴിയുമ്പോള്‍ കൈയിലുള്ളത് 7000അത് വച്ച് പെട്രോള്‍ ചിലവ്, ഭക്ഷണം എല്ലാം) അടുത്ത മാസം മുതല്‍ ഓണം അഡ്വാന്‍സ് 3000 രൂപ വച്ച് പിടിച്ച് തുടങ്ങും…. ( 70003000= 4000) പിന്നെ സാലറിയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ഗഡുക്കളായി 3000 ന് മുകളില്‍ ഒരു സംഖ്യയും …ഡ്യൂട്ടിക്ക് പോകാന്‍ പെട്രോള്‍ അടിക്കാന്‍ പോലും പറ്റാത്ത അവസ്ഥ …. ആകെ ചിന്തിച്ച് ഭ്രാന്ത് പിടിച്ച ഒരവസ്ഥയായിരുന്നു ഇന്നലെ മുതല്‍……. ഒരുപാട് കൂട്ടുകാരെ വിളിച്ച് അഭിപ്രായം ചോദിച്ചു…… സമ്മതം അല്ലെങ്കില്‍ വിസമ്മതം ഏതാണ് വേണ്ടതെന്ന്…… എന്റെ സാമ്പത്തികാവസ്ഥ അറിയാവുന്ന ഒരുപാട്‌പേര്‍ എന്നോട് പറഞ്ഞു അരുണേ നിന്നെക്കൊണ്ട് പറ്റില്ല നീ ഒരു കാരണവശാലും Yes പറയരുതെന്ന് .. എന്നോടുള്ള സ്‌നേഹം കൊണ്ടാണ്… എനിക്ക് മനസ്സിലായിരുന്നു….. പക്ഷെ എനിക്കുറങ്ങാന്‍ കഴിയണ്ടേ ?…. ഒരു PSC പരീക്ഷയില്‍ ലിസ്റ്റില്‍ വന്ന എനിക്ക് 2012 ജൂണ്‍ 18 മുതല്‍ ജോലി തന്ന, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളവും, എനിക്കും കുടുംബത്തിനും സംരക്ഷണവും തന്നുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരിന് ഒരാവശ്യം വരുമ്പോള്‍ എന്റെ പ്രാരാബ്ദങ്ങളുടെ കണക്ക് പറഞ്ഞ് ഒഴിയാന്‍ മനസാക്ഷി അനുവദിക്കുന്നില്ല,,,,, എനിക്ക് സ്വസ്ഥമായി ഉറങ്ങാന്‍ കഴിയില്ല…… ഒരുപാട് പ്രശ്‌നങ്ങള്‍ ഞാന്‍ അഭിമുഖീകരിക്കുന്നുണ്ടാവാം….

പക്ഷെ എന്തുണ്ടായാലും ശരി ഒരു സംസ്ഥാനം ഇത്രയും വലിയ സാമ്പത്തിക പ്രശ്‌നം അഭിമുഖീകരിക്കുമ്പോള്‍ എന്റെ സഹോദരങ്ങള്‍ക്കു വേണ്ടി ഒരു മാസത്തെ ശമ്പളം ഞാനും കൊടുക്കുന്നു….. എന്റെ ഈ തീരുമാനത്തിന് കടപ്പാട്….. സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി ഒരു പാട് ദിവസം ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി പോയി സ്വയം പനിച്ച് കിടന്നിട്ടും ഒരു ചെളിവെള്ളത്തില്‍ പോലും ഇറക്കാതെ എന്നെ സംരക്ഷിച്ച് പ്രതിരോധിച്ച എന്റെ IP ബിനു ചേട്ടനോട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരുടേയും ഒരു മാസത്തെ ശമ്പളം നല്‍കി എനിക്ക് മാതൃക കാണിച്ച എന്റെ ൈമനോജേട്ടനും, സോന ചേച്ചിയോടും , സ്വന്തം അനുജനായി എന്നെ കണ്ട് സ്‌നേഹിക്കുന്ന AKG സെന്ററിലെ പ്രിയ രാജണ്ണനോട് , എന്നെ ഏറെ സ്‌നേഹിക്കുന്ന പ്രിയ സുഹൃത്ത് അനിയോട്……. അമൃത ബിജു അണ്ണനോട്, പ്രിയ കൂട്ടുകാരന്‍ വിപിനിനോട്, ജിജു.B ബൈജുവിനോട് , MD അജിത്തിനോട്……പിന്നെ അഭിപ്രായം ചോദിച്ചയുടനെ കൊടുക്ക് ചേട്ടാ ഒന്നല്ല 2 മാസത്തെ ശമ്പളം നമുക്ക് കഞ്ഞിയും, ചമ്മന്തിയും മതി എന്ന് പറഞ്ഞ എന്റെ പ്രിയ സഖി ചിക്കുവിനോട്… മക്കളേ നല്ല കാര്യം എന്ന് പറഞ്ഞ അമ്മയോട്…… അച്ഛാ അച്ഛനാണച്ചാ അച്ഛന്‍ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച എന്റെ ആദിക്കുട്ടനോട്………. നന്ദി…. നന്ദി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top