Flash News

ഡാളസില്‍ നിരപരാധികളെ വെടിവെച്ചു കൊന്ന പോലീസിനെതിരെ ശവമഞ്ചം വഹിച്ചുകൊണ്ടുള്ള പ്രതിഷേധം

September 17, 2018 , പി.പി. ചെറിയാന്‍

IMG_1307ഡാളസ്: ഈ മാസം നോര്‍ത്ത് ടെക്‌സസ് പോലീസിന്റെ വെടിയേറ്റു രണ്ടു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പോലീസിനെതിരെയുള്ള പ്രതിഷേധത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലകുറ്റത്തിനു കേസ്സെടുത്ത് ജയിലിലടക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 16 ഞായറാഴ്ച വൈകീട്ട് എ.ടി.& ടി (AT&T) സ്‌റ്റേഡിയത്തിനു പുറത്താണ് ശവമഞ്ചവും വഹിച്ചുകൊണ്ട് പ്രതിഷേധ പ്രകടനം നടന്നത്.

നൂറോളം പേര്‍ പ്രകടനത്തില്‍ മുദ്രാവാക്യങ്ങളും, പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിഷേധിച്ചത്. ആര്‍ലിംഗ്ടണില്‍ സെപ്റ്റംബര്‍ 1ന് പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ട ഓഷെ ഷെറിയുടെയും, സെപ്റ്റംബര്‍ 6ന് സ്വന്തം അപ്പാര്‍ട്ട്‌മെന്റിലെ റൂമില്‍ സ്ഥലം മാറി എത്തിയ വനിതാ പോലീസ് ഓഫീസറുടെ വെടിയേറ്റ് കൊല്ലപ്പെട്ട ബോത്തം ജീനിന്റെയും പ്രതീകമായിട്ടായിരുന്നു പ്രകടനക്കാര്‍ രണ്ടു ശവമഞ്ചം ചുമന്ന് പ്രതിഷേധിച്ചത്.

ഡാളസ്സിലെ വിവിധ മതസംഘടനകളിലെ അംഗങ്ങള്‍ ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം വീക്ഷിക്കുന്നതിന് ജനങ്ങള്‍ റോഡിനിരുവശവും, സ്‌റ്റേഡിയത്തിനു സമീപവും തടിച്ചു കൂടിയിരുന്നു. ജോയ് ടാമ്പര്‍നാക്കിള്‍ സീനിയര്‍ പാസ്റ്റര്‍ റവ. മൈക്കിള്‍ വാട്ടേഴ്‌സ് ബോത്തം, ചര്‍ച്ചിനും സമൂഹത്തിനും ചെയ്ത സേവനങ്ങളെ പ്രശംസിക്കുകയും, ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ഡാളസ് പോലീസ് ഹെഡ്ക്വാട്ടേഴ്‌സിനു മുമ്പിലും, സിറ്റി ഹാളിനു മുമ്പിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.

coff2 coffin IMG_1305 IMG_1306 IMG_1308 IMG_1309

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top