Flash News

ജിന്‍സണ്‍ ജോണ്‍സന് അര്‍ജ്ജുന അവാര്‍ഡ്; വിരാട് കോഹ്‌ലി, മീരാഭായ് ചാനു എന്നിവര്‍ക്ക് ഖേല്‍ രത്ന, വിജയ് ശര്‍മ്മയ്ക്ക് ദ്രോണാചാര്യ

September 17, 2018

727483-724956-jinson-johnson-reutersഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും വെള്ളിയും നേടി ഇന്ത്യയ്ക്കു വേണ്ടി മിന്നും പ്രകടനം കാഴ്ച വച്ച മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്. ഡല്‍ഹിയില്‍ ചേര്‍ന്ന അവാര്‍ഡ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടി ജിന്‍സണ്‍ ഇന്ത്യയുടെ അഭിമാനമായിരുന്നു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്‍സണ്‍.

അര്‍ജുന പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും കായികമേഖലയിലെ വരുംതലമുറക്ക് തന്റെ നേട്ടം പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്നും ജിന്‍സണ്‍ പ്രതികരിച്ചു. ഇത്തവണ അവാര്‍ഡിനായി പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അടുത്ത വര്‍ഷമോ മറ്റോ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അടുത്ത ലക്ഷ്യം ഒളിമ്പിക് സ്വര്‍ണമാണ്. 2020ലെ ടോക്യോ ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിലാണെന്നും ജിന്‍സണ്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയേയും ഭാരോദ്വഹന താരം മീരാഭായ് ചാനുവിനേയും ഖേല്‍രത്‌ന പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മീരാഭായ് ചാനുവിന്റെ പരിശീലകന്‍ വിജയ് ശര്‍മ്മ ദ്രോണാചാര്യ അവാര്‍ഡിനുള്ള ശുപാര്‍ശപ്പട്ടികയിലുണ്ട്. ഒപ്പം ടേബിള്‍ ടെന്നീസ് പരിശീലകന്‍ ശ്രീനിവാസ റാവുവും ബോക്‌സിങ് പരിശീലകന്‍ സി.എ കുട്ടപ്പയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

കായികരംഗത്തെ സമഗ്ര സംഭവാനക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് മലയാളി ഒളിമ്പ്യന്‍ ബോബി അലോഷ്യസിനെ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒപ്പം ഭാരത് ഛേത്രി (ഹോക്കി), സത്യദേവ് പ്രസാദ്( അമ്പെയ്ത്ത്), ദാദു ചൗഗുളെ (ഗുസ്തി) എന്നിവരും ശുപാര്‍ശ പട്ടികയിലുണ്ട്.

റിട്ടയേര്‍ഡ് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ അധ്യക്ഷനായ കമ്മിറ്റിയാണ് ശുപാര്‍ശ പട്ടിക തയ്യാറാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടിയ സമരേശ് ജംഗ്, ബാഡ്മിന്റണ്‍ താരം അശ്വിനി പൊന്നപ്പ, മുന്‍ ബോക്‌സിങ് പരിശീലകന്‍ ജി.എസ് സന്ധു, ഹോക്കി പരിശീലകന്‍ എ.കെ ബന്‍സാല്‍, അമ്പെയ്ത്ത് പരിശീലകന്‍ സഞ്ജീവ് സിങ്ങ്, സായിയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ഒങ്കാര്‍ കേദിയ, ജോയിന്റ് സെക്രട്ടറി ഇന്ദര്‍ ധാംജിയ എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top