Flash News

സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ വിസ നിയമങ്ങളില്‍ മാറ്റം വരുത്തി സൗദി അറേബ്യ

September 17, 2018

How-Long-is-Umrah-Visa-Validറിയാദ്: കൂടുതല്‍ സന്ദര്‍ശകരെ സൗദി അറേബ്യയിലേക്ക് ആകര്‍ഷിക്കാന്‍ വിസകളില്‍ മാറ്റം വരുത്തി സൗദി ഭരണകൂടം. അതില്‍ പ്രധാനമായത് ഉംറ വിസയിലെത്തുന്നവര്‍ക്ക് രാജ്യം മുഴുവന്‍ സഞ്ചരിക്കാമെന്നുള്ളതാണ്. ഉംറ വിസയില്‍ എത്തുന്നവര്‍ക്ക് മക്ക, മദീന, ജിദ്ദ എന്നീ നഗരങ്ങളില്‍ സന്ദര്‍ശിക്കാന്‍ മാത്രമേ ഇതുവരെ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാല്‍ പുതിയ നിയമം വഴി തീർത്ഥാടകര്‍ക്ക് സൗദിയുടെ എല്ലാ പ്രാവശ്യകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്താം. മാത്രവുമല്ല വിസ പുതുക്കാനും അവസരമുണ്ടാകും.

വിസ കാലാവധി നീട്ടാന്‍ സ്വദേശത്ത് നിന്ന് പുറപ്പെടും മുമ്പേ അപേക്ഷ നല്‍കിയിരിക്കണം. സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലവും മറ്റ് വിവരങ്ങളും പ്ലാന്‍ തയ്യാറാക്കി നാട്ടില്‍ നിന്ന് പുറപ്പെടും മുമ്പേ സമര്‍പ്പിച്ചവര്‍ക്കാകും സൗദിയില്‍ മുഴുവന്‍ സഞ്ചരിക്കാന്‍ അനുമതിയുണ്ടാകുക. സൗദി പ്രവാസികള്‍ക്ക് നിലവിലെ നിയമമനുസരിച്ച് പിതാവ്, മാതാവ്, ഭാര്യ, മക്കള്‍, ഭാര്യ പിതാവ്, ഭാര്യ മാതാവ് എന്നിവര്‍ക്ക് മാത്രമേ സന്ദര്‍ശക വിസ ലഭിക്കുകയുള്ളൂ. സഹോദരീ-സഹോദരന്മാരെയോ സുഹൃത്തുക്കളെയോ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാന്‍ കഴില്ല.

ഉംറ വിസയിലെത്തുന്ന വേണ്ടപ്പെട്ടവരെ സൗദിയുടെ മറ്റ് പ്രവിശ്യകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് മക്ക, ജിദ്ദ, മദീന നഗരങ്ങളില്‍ പോയി സന്ദര്‍ശിക്കുകയാണ് പതിവ്. എന്നാല്‍ ഇനി അവരവരുടെ നഗരങ്ങളിലേക്ക് അതിഥികളെ കൊണ്ടുവരാന്‍ പുതിയ നിയമം സഹായകമാകും. ഇത് വിപണിയിലും നേരിയ തോതില്‍ ചലനമുണ്ടാകുമെന്ന് വിലയിരുത്തുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top