Flash News

തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് പുതിയ ഓഫീസ്

September 18, 2018 , തണല്‍

Thanal-Perumpuzha (2)കൊല്ലം : കഴിഞ്ഞ രണ്ടു വര്‍ഷമായി കുണ്ടറ, പെരുമ്പുഴയിലെ അശരണര്‍ക്ക് താങ്ങായി പ്രവര്‍ത്തിച്ചു വരുന്ന തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പുതിയ ഓഫീസ് ഉത്ഘാടനം ബഹു. ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി സുജാത മോഹന്‍ നിര്‍വഹിച്ചു. കൊല്ലം പോലീസ് കണ്‍‌ട്രോള്‍ എ‌എസ്‌ഐ എന്‍.എ. കലാം, കേരള അസിസ്റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍, പഞ്ചായത്ത് മെമ്പര്‍ ശൈലജ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

തണലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായിയാണ് ഇപ്പോള്‍ പെരുമ്പുഴ എല്‍.പി സ്കൂളിനു പിന്നില്‍ പ്രവര്‍ത്തിച്ചു വന്ന ഓഫീസില്‍ നിന്നും മാറി എല്ലാവര്‍ക്കും എത്തിച്ചേരാനും, ഒത്തുകൂടാനുമുള്ള സൗകര്യാര്‍ത്ഥം പെരുമ്പുഴ – നല്ലില റോഡില്‍ ജയന്തി വര്‍ക്ക് ഷോപ്പിനു എതിരെ നവീകരിച്ച ഈ പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് മാറുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

തണല്‍ പ്രസിഡന്റ്‌ ധനേഷ്, സെക്രട്ടറി ഷിബു കുമാര്‍, ട്രഷറര്‍ വിജിത്ത് കുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. മറ്റു എക്സിക്യുട്ടീവ്‌ അംഗങ്ങളായ സിബിന്‍, അഖില്‍, രതീഷ്‌, അബീഷ്, ഷീബ അബീഷ്, ഷൈന്‍, അശോക് കുമാര്‍, അശോകന്‍, ശരത് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Thanal-Perumpuzha (3) Thanal-Perumpuzha (4) Thanal-Perumpuzha6

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top