Flash News

രക്ഷാപ്രവര്‍ത്തകര്‍ക്ക് സൗഹൃദവേദിയുടെ സ്നേഹാദരം

September 18, 2018 , നൗഷാദ് ആലവി

IMG_1688പാലക്കാട് : പ്രളയ ക്കെടുതിയിലകപ്പെട്ടവരെ ജീവന്‍ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെയും പാലക്കാട് സൗഹൃദവേദി ആദരിച്ചു. പാലക്കാട് ഫൈന്‍ സെന്റര്‍ ഓഡിറ്റോറിയത്തിലാണ് ആദരം സംഘടിപ്പിച്ചത്. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.

പ്രളയാനന്തരം പുനര്‍നിര്‍മ്മിതിക്കായി എല്ലാവരും ഒറ്റക്കെട്ടായി കൈകോര്‍ത്തതാണ് അതിജീവനം സാധ്യമാക്കിയതെന്നും ഇത് രാജ്യത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ക്കിടയില്‍ തീര്‍ക്കപ്പെട്ട എല്ലാ മതിലുകളും കുത്തിയൊലിച്ചു പോകുകയും മാനവികത ഉണരുകയും ചെയ്ത അനുഭവമാണ് പ്രളയം നമുക്ക് കാണിച്ചുതന്നത്. ദുരന്തമുഖത്ത് കാരുണ്യത്തിന്റേയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റേയും പ്രളയവായ്പുകള്‍ തീര്‍ത്തവര്‍ നാടിന്റെ അഭിമാനമാണെന്നും തുടര്‍ന്നുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ഒറ്റക്കെട്ടായി മുന്നോട്ടു പോകാനാവണമെന്നും അദ്ദേഹം പറഞ്ഞു.

IMG_1751ചെയര്‍മാന്‍ പ്രഫ. ശ്രീ മഹാദേവന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. റിട്ട. എസ്.പി വിജയന്‍, വികാരി ജനറല്‍ ഫാ. ജോസഫ് ചിറ്റിലപ്പിള്ളി, രക്ഷാധികാരി അബ്ദുല്‍ ഹകീം നദ്‌വി, എം.പി. മത്തായി മാസ്റ്റര്‍, പി.വി. വിജയരാഘവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ രവീന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രീത, ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്കര്‍, പാലക്കാട് തഹസില്‍ദാര്‍ കെ. ആനിയമ്മ വര്‍ഗീസ്, റിട്ട. ഡി‌വൈ‌എസ്‌പി മുഹമ്മദ് കാസിം, ഐ.ആര്‍.ഡബ്ലു മേഖല ലീഡര്‍ ശിഹാബ് ചിറ്റൂര്‍, വെല്‍ഫെയര്‍ ദുരിതാശ്വാസ സെല്‍ ജില്ലാ ജനറല്‍ കണ്‍വീനര്‍ എം. സുലൈമാന്‍, കണ്‍വീനര്‍ പി. ലുഖ്മാന്‍, സാമൂഹ്യ പ്രവര്‍ത്തകരായ മണികണ്ഠന്‍, ശിഹാബ് ജെയിനിമേട്, ശകുന്തള, നൗഷാദ് ആലവി, ജിസ, ഹാരിസ്, ഉദയകുമാര്‍ മേനോന്‍, റഫീഖ്, നിസ്താര്‍, എസ്.ബി. ഖദീജ, ഷഹീര്‍, കിരണ്‍കുമാര്‍ എന്നിവരെ ആദരിച്ചു.

സൗഹൃദവേദി ജനറല്‍ സെക്രട്ടറി എഞ്ചി. ഫാറൂഖ് സ്വാഗതവും കണ്‍വീനര്‍ അഡ്വ. ഗിരീഷ് നൊച്ചുള്ളി നന്ദിയും പറഞ്ഞു.

IMG_1742


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top