Flash News

മുഖ്യമന്ത്രിയുടെ ചര്‍ച്ചകള്‍ നാളെ; പ്രമുഖ നേതാക്കള്‍ പങ്കെടുക്കും

September 19, 2018 , .

pinarayi-vijayan-manoramaന്യൂയോര്‍ക്ക്: കേരളത്തിലെ പ്രളയ ബാധിതര്‍ക്കു സഹായമെത്തിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെഅമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്തും. മത നേതാക്കള്‍, സംഘടനാ ഭാരവാഹികള്‍,വ്യവസായികള്‍ തുടങ്ങി ക്ഷണിക്കപ്പെട്ട സദസിലാണു ചര്‍ച്ചകള്‍.

റോക്ക്‌ലാന്‍ഡ് കൗണ്ടിയിലെ സഫേണിലുള്ള ക്രൗണ്‍ പ്ലാസായില്‍ വൈകിട്ട് ആറു മണി മുതല്‍നടക്കുന്ന സമ്മേളനത്തില്‍ നൂറോളം പേരാണു പങ്കെടുക്കുക. പൊതു സമ്മേളനത്തിനു പകരം ചര്‍ച്ചാ സമ്മേളനമായി ചുരുക്കുകയായിരുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു തങ്ങളുടെ സ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പങ്കെടുക്കുന്നവര്‍ മുഖ്യമന്ത്രിയെ അറിയിക്കും. കേരളത്തിന്റെ ഇപ്പോഴത്തെ അടിയന്തരാവശ്യങ്ങളും സ്ഥിതിഗതികളും മുഖ്യമന്ത്രി വിശദീകരിക്കും. ഇതിനകം നല്ലൊരു തുക കേരളത്തിനു നല്കിയ അമേരിക്കന്‍ മലയാളികളോടുള്ള നന്ദിയും മുഖ്യമന്ത്രി അറിയിക്കും. വലിയ തോതിലല്ലെങ്കിലും അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെടാനുള്ള അവസരമെന്ന നിലയിലാണു സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

കേരളം പ്രളയ ദുരിതം അനുഭവിച്ച ഈ പ്രത്യേക സാഹചര്യത്തില്‍ മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളോട്സംസാരിക്കാതെ പോകുന്നത് ശരിയല്ല എന്ന തീരുമാനത്തെ തുടര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

നവകേരളം എങ്ങനെ പടുത്തുയര്‍ത്താം, അതിനുവേണ്ടി യുഎസ് മലയാളികളില്‍ നിന്നു സര്‍ക്കാര്‍ എന്തെല്ലാം സഹായമാണ് പ്രതീക്ഷിക്കുന്നത് എന്നത് ചടങ്ങില്‍ മുഖ്യമന്ത്രി വിശദീകരിക്കുമെന്നു കരുതുന്നു.

ചടങ്ങില്‍ ഫണ്ട് സമാഹരിക്കുകയോ തുക ഏറ്റുവാങ്ങുകയോ ചെയ്യില്ല. വൈകാതെ ധനമന്ത്രി തോമസ് ഐസക്ക് അമേരിക്കയില്‍ ഇതുമായി ബന്ധപ്പെട്ട് എത്തുന്നുണ്ട്.

മുഖ്യമന്ത്രി 24-നു കേരളത്തില്‍ തിരിച്ചെത്തും.

ഫൊക്കാന-ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ്, വിവിധ സംഘടനകള്‍ തുടങ്ങിയവയുടെയൊക്കെ ഭാരവാഹികള്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ അമേരിക്കന്‍ മലയാളികളെയും ഒന്നിച്ചണി നിരത്തുന്ന സമ്മേളനം എന്ന നിലയിലാനു മുഖ്യമന്ത്രിയുടെ ഓഫീസ് പരിപാടികള്‍ക്ക് രൂപം നല്കിയയ്‌തെന്നു സംഘാടകരിലൊരാളായ പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top