കുടുംബത്തിലേക്ക് ഒരംഗത്തെ കൂടി വരവേൽക്കാനുളള ഒരുക്കത്തിലാണ് കാവ്യയും ദിലീപും മീനാക്ഷിയും. ഇന്ന് കാവ്യയുടെ 34ാം പിറന്നാൾ ദിനമായിരുന്നു. പിറന്നാൾ മാത്രമായിരുന്നില്ല ഇന്നലെ ആഘോഷം. ബേബി ഷവർ എന്ന ചടങ്ങും കഴിഞ്ഞ ദിവസമാണ് നടന്നത്.
അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷത്തിൽ നിറവയറിൽ സന്തോഷത്തോടെ പുഞ്ചിരിതൂകി നിൽക്കുന്ന കാവ്യയുടെ ചിത്രങ്ങൾ പുറത്തുവന്നു. ഫെയ്സ്ബുക്കിലൂടെ ബ്ലൂഫോക്സ് മീഡിയയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. സ്വന്തം കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്ന സന്തോഷമാണ് കാവ്യയുടെ മുഖത്ത് നിറയെ.
ഇന്ന് കാവ്യയുടെ 35ാം ജന്മദിനമായിരുന്നു. ആലപ്പുഴയിൽ ഷൂട്ടിംഗിലായിരുന്ന നടൻ ദിലീപ് ഇതിനായി ഇന്നലെ തന്നെ കൊച്ചിയിലെത്തിയിരുന്നു. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം നീതിയുടെ ഷൂട്ടിങാണ് ആലപ്പുഴയിൽ നടക്കുന്നത്. ബേബി ഷവർ ചടങ്ങും പിറന്നാളും ആഘോഷിക്കാനാണ് ദിലീപ് ഇന്നലെ തന്നെ കാവ്യയുടെ അടുത്തേക്ക് എത്തിയത്.
ദിലീപും ആദ്യഭാര്യ മഞ്ജു വാര്യരും നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. ഇതിന് ശേഷമാണ് കാവ്യ മാധവനെ ദിലീപ് വിവാഹം കഴിച്ചത്. മലയാള സിനിമയിലെ ജനപ്രിയ താരജോഡികളായ ദിലീപിനെയും കാവ്യയെയും ബന്ധിപ്പിച്ച് ഊഹാപോഹങ്ങൾ ദീർഘകാലം ഉയർന്നിരുന്നു.
മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും തമ്മിലുള്ള വിവാഹം 2016 നവംബര്‍ 25-ന് കൊച്ചിയില്‍ വെച്ചാണ് നടന്നത്. വിവാഹശേഷം അഭിനയം പൂര്‍ണമായും നിര്‍ത്തിയ കാവ്യ വീട്ടുകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തി. ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി ഇപ്പോൾ ദിലീപിനും കാവ്യയ്ക്കും ഒപ്പമാണ്. കുഞ്ഞിനായുളള കാത്തിരിപ്പിലാണ് ഇപ്പോൾ മീനാക്ഷിയും.

Leave a Reply