തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കേരളത്തിലെ കോണ്‍ഗ്രസിന് പുതിയ നേതൃത്വം. പുതിയ കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെടുത്തു. മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരുണ്ട്- എം.ഐ.ഷാനവാസ്, കെ.സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്. യുഡിഎഫ് കണ്‍വീനറായി ബെന്നി ബഹനാനും പ്രചാരണ സമിതി അധ്യക്ഷനായി കെ.മുരളീധരനും ചുമതലയേല്‍ക്കും.
പ്രാദേശിക, സാമുദായിക പരിഗണനകളും ഗ്രൂപ്പുകളുടെ പ്രത്യക്ഷ, പരോക്ഷ നിലപാടുകളും മുല്ലപ്പള്ളി രാമചന്ദ്രന് അനുകൂലമായതായാണ് കണക്കുകൂട്ടല്‍.
കെ.വി.തോമസ്, കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്, വി.ഡി.സതീശന്, കെ.മുരളീധരന് തുടങ്ങിയവരാണ് പരിഗണനാപ്പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവര്‍. കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍, രാജ്യസഭാസീറ്റ്, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വങ്ങള്‍ എന്നിവയുള്‍പ്പെട്ട ‘പാക്കേജ്’ നടപ്പാക്കാനാണ് നേതൃത്വം ലക്ഷ്യമിട്ടത്.
സ്വന്തം സ്ഥാനാര്‍ഥിക്ക് വേണ്ടി കര്‍ക്കശ നിലപാടെടുക്കാത്ത എ ഗ്രൂപ്പ്, മുല്ലപ്പള്ളിയെ പിന്തുണച്ചിരുന്നു.
ഡിസിസി പ്രസിഡന്റുമാരുടെ മനസ്സറിയാന്‍ നടത്തിയ ‘വോട്ടെടുപ്പില്‍’ പലരും ഗ്രൂപ്പ് താല്പര്യമനുസരിച്ചുള്ള പേരുകള്‍ അറിയിച്ചപ്പോള്‍ മുന്നിലെത്തിയതു വി.ഡി.സതീശന്, ബെന്നി ബഹനാന്, കെ.സുധാകരന് എന്നിവരാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് യോജ്യനായ, ചുറുചുറുക്കുള്ള നേതാവ് പ്രസിഡന്റാകണമെന്ന് പറഞ്ഞ ഏതാനും ചിലര്‍ സമദൂരം പാലിച്ചു.
ഏല്‍പ്പിച്ച ഉത്തരവാദിത്തം ആത്മാര്‍ഥമായി നിര്‍വഹിച്ചുവെന്ന് എം.എം.ഹസന്
തിരുവനന്തപുരം: ഏല്‍പ്പിച്ച ഉത്തരവാദിത്തം ആത്മാര്‍ഥമായി നിര്‍വഹിച്ചുവെന്ന് എം.എം.ഹസന്. ഗ്രൂപ്പുകള്‍ക്ക് അതീതമായി പാര്‍ട്ടി ഐക്യം ശക്തിപ്പെടുത്താന്‍ ഒന്നര വര്‍ഷം കൊണ്ട് സാധിച്ചു. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുള്ള ശേഷി മുല്ലപ്പള്ളി രാമചന്ദ്രന് ഉണ്ടെന്നും എം.എം.ഹസന് പറഞ്ഞു.

Leave a Reply