ഒക്കലഹോമ: രണ്ട് വയസ്സുള്ള കുട്ടി സെപ്റ്റംബര്‍ 18 ചൊവ്വ വൈകിട്ട് വീടിന് പുറത്ത് കറങ്ങി നടക്കുന്നത് കണ്ട് സമീപവാസികള്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലീസ്, വീടിനകത്ത് മദ്യലഹരിയിലായിരുന്ന മാതാവിനെ കസ്റ്റഡിയിലെടുത്തു.
ഡയപ്പര്‍ മാത്രം ധരിച്ച് പുറത്തിറങ്ങിയ കുട്ടിയെ അയല്‍ക്കാര്‍ തടഞ്ഞുവെച്ചു പോലീസിനെ ഏല്പിച്ചു. 23 വയസ്സുള്ള മാതാവ് ജോര്‍ദന്‍ അബര്നതിയെ നോര്‍ത്ത് വെസ്റ്റ് 164th മേയ് അവന്യൂവിലുള്ള വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
വൃ്തിഹീനമായ വീടിനകത്ത് ചീഞ്ഞുനാറുന്ന ബെഡ്ഷീറ്റുകളും, മലിനമായ ഡയപ്പറുകളും കണ്ടെത്തിയെന്നും മാതാവിനെ ചോദ്യം ചെയ്തപ്പോള്‍ കുട്ടി എവിടെയാണ് എന്ന് വ്യക്തമായി പറയാന്‍ കഴിഞ്ഞിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
ചൈല്‍ഡ് അബ്യൂസിനാണ് മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ ജീവന് അപകടത്തിലാവും വിധം ഒറ്റക്ക് പുറത്ത് വിടുന്നതും ഗുരുതരമായ കുറ്റമാണെന്ന് പോലീസ് പറഞ്ഞു.
പി.പി. ചെറിയാന്

Leave a Reply