Flash News

കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍

September 20, 2018 , ജോയിച്ചന്‍ പുതുക്കുളം

geethamandalam_pic1ചിക്കാഗോ: 2018 സെപ്റ്റംബര്‍ 15-നു ശനിയാഴ്ച്ച ഗീതാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വിനായകചതുര്‍ത്ഥി ദിന ആഘോഷവും, സ്വാമി വിവേകാനന്ദന്റെ വിശ്വ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷവും, കുടുംബ സംഗമവും നടത്തി. ശ്രീ ബിജുകൃഷ്ണന്റെ നേതൃത്വത്തില്‍ ഗണപതി അഥര്‍വോപനിഷത്തോടെ വിനായക ചതുര്‍ത്ഥി പ്രതിയേക പൂജകള്‍ നടത്തി, തദവസരത്തില്‍ ഹരിഹരന്‍ ജി വേദമന്ത്ര സൂക്തങ്ങളും, അരവിന്ദാക്ഷനും ഉഷാ അരവിന്ദാക്ഷനും, സുനില്‍ നമ്പീശനും ചേര്‍ന്ന് നാരായണീയ യജ്ഞവും നടത്തി.

സ്വാമി വിവേകാനന്ദന്‍, തന്റെ എല്ലാ പ്രസംഗങ്ങളിലും ഏറ്റവും അധികം ഊന്നല്‍ നല്‍കിയിരുന്നത് കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനായത് കൊണ്ടും, സനാതന ധര്‍മ്മവും ഭാരതീയ പൈതൃകവും നിലനിന്നിരുന്നതും നിലനിക്കുന്നതും കുടുംബ ബന്ധങ്ങളുടെ കരുത്തിലാണ് എന്ന് ഓരോ സനാതന ധര്‍മ്മ വിശ്വാസിക്കുന്നതിനാലും, സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷം കുടുംബ സംഗമദിനമായി ആണ് ഗീതാമണ്ഡലം ആഘോഷിച്ചത്. ഈ വര്‍ഷത്തെ കുടുംബ സംഗമത്തിന്റെ ഏറ്റവും വലിയ പ്രതേകത ശ്രീമതി ലക്ഷ്മി വാരിയരുടെയും മണി ചന്ദ്രന്റെയും നേതൃത്വത്തില്‍ അന്‍പതിലേറെ വനിതകള്‍ ചേര്‍ന്ന് ഒരുക്കിയ സമാനതകള്‍ ഇല്ലാത്ത അതിമനോഹരമായ തിരുവാതിരയും, ദേവി ശങ്കറിന്റെയും, ഡോക്ടര്‍ നിഷാ ചന്ദ്രന്റെയും കോറിയോഗ്രഫിയില്‍, ഗീതാമണ്ഡലം യൂത്ത് ഒരുക്കിയ അതി മനോഹരമായ ഫ്യൂഷന്‍ നൃത്തം, എല്ലാ കാഴ്ചക്കാരിലും നൃത്തത്തിന്റെ നൂതന രസം നല്‍കി.

തുടന്ന് സ്വാമി വിവേകാനന്ദന്റെ വിശ്വ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍, “ക്ഷമാശീലവും പ്രാപഞ്ചിക സ്വീകാര്യതയും ലോകത്തെ പഠിപ്പിച്ച മതമാണ് സനാതന ധര്‍മ്മം എന്നും, പ്രപഞ്ച സഹിഷ്ണുതയില്‍ മാത്രമല്ല ഹിന്ദു വിശ്വസിക്കേണ്ടത്, മറിച്ച്, എല്ലാ മതങ്ങളെയും സത്യമായും സ്വീകരിക്കുവാന്‍ ആണ് ചിക്കാഗോ പ്രസംഗത്തിലൂടെ സ്വാമിജി നമ്മെ പഠിപ്പിച്ചത് എന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ഗീതാമണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രന്‍ പറഞ്ഞു. അതിനുശേഷം ഈ സെമിനാര്‍ ഉത്ഘാടനം ചെയ്ത് കൊണ്ട് അമേരിക്കയിലെ ചിന്മയ മിഷന്റെ സീനിയര്‍ റസിഡന്റ് ആചാര്യനായ ശ്രീ ശ്രീ സ്വാമി ശരണാനന്ദ ജി, ശ്രീ വിവേകാനന്ദ സ്വാമികള്‍, ഭാരതത്തിനും വിശേഷേ സനാതന ധര്‍മ്മത്തിനും നല്‍കിയ സംഭാവനകളെ പറ്റി വിശദികരിച്ചു. പ്രശസ്ത ആത്മീയ സാഹിത്യകാരനായ വെണ്ണില വേണുഗോപാലന്‍ നായരും, പ്രശസ്ത നാരായണീയ ആചാര്യന്‍ സുനില്‍ നമ്പീശന്‍, രാമകൃഷ്ണ മിഷന്‍ ഓഫ് റൂര്‍ക്കി യൂത്ത് ഫോറം പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അമിത ടിപിലിയല്‍ എന്നിവരും പ്രസംഗിച്ചു.

ഈ അവസരത്തില്‍ സ്വാമി വിവേകാനന്ദന്റെ, ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സ്വാമി വിവേകാനന്ദ ദര്‍ശനങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച എഴുത്തു മത്സര വിജയിയായ ഗോവിന്ദ് പ്രഭാകര്‍, സ്വാമിജി എന്ത് കൊണ്ടാണ് “മാനവ സേവാ, മാധവ സേവ” എന്ന ആശയത്തെ തന്റെ ഏറ്റവും പ്രധാന ഉപദേശമായി എടുത്തത് എന്നും, ഈ ആശയം ജീവിതത്തില്‍ പകര്‍ത്തിയാല്‍ ഒരു നല്ല സമൂഹമായി എങ്ങനെ ഉയരാം എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്, കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തെ മറികടക്കുവാന്‍ നമ്മുക്ക് കഴിഞ്ഞത് എന്നും, ജൂനിയര്‍ വിഭാഗം വിജയിയായ ദേവാഗി പ്രസന്നന്‍, സ്വാമിജിയുടെ ആശയങ്ങളിലൂടെ എങ്ങനെ പഠനത്തില്‍ മുന്നേറാം എന്ന് വിശദികരിച്ചു.

തദവസരത്തില്‍ പ്രശസ്ത ആത്മീയ സാഹിത്യകാരനായ ശ്രീ വെണ്ണില വേണുഗോപാലന്‍ നായരുടെ ഏറ്റവും പുതിയ കൃതിയായ ” ശ്രീമദ് ഭഗവത്ഗീത സപ്തശതീ പ്രശ്‌നോത്തരി ” യുടെ പുസ്തക പ്രകാശനം ഗീതാ മണ്ഡലം പ്രസിഡന്റ് ശ്രീ ജയ് ചന്ദ്രന് നല്‍കി കൊണ്ട് പൂജ്യ സ്വാമിജി ശരണാനന്ദ ജി നിര്‍വഹിച്ചു. ബിജു കൃഷ്ണന്‍ സ്വാഗതവും, ഡോക്ടര്‍ വിശ്വനാഥന്‍ നന്ദിയും പ്രകാശിപ്പിച്ചു.

അതിനുശേഷം ശ്രീ ബൈജു മേനോന്‍, ഗീതാമണ്ഡലം പുതിയതായി വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന സെന്ററിനെ പറ്റി വിശദികരിക്കുകയും, ഇതിനായി ഗീതാമണ്ഡലത്തെ സ്‌നേഹിക്കുന്ന എല്ലാ നല്ലവരായ സുഹൃത്തുക്കളുടെയും സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് നടന്ന ഡിന്നറിനും കലാപരിപാടികള്‍ക്കും ഗീതാമണ്ഡലം യൂത്ത് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

geethamandalam_pic2 geethamandalam_pic3 geethamandalam_pic4 geethamandalam_pic5  geethamandalam_pic7 geethamandalam_pic8


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top