Flash News

മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

September 20, 2018 , കെ എം സാബിര്‍ അഹ്സന്‍

MADA1കോഴിക്കോട്: മടപ്പള്ളി ഗവ.കോളേജില്‍ ഫ്രറ്റേണിറ്റിയുടെ വനിതാ നേതാക്കളടക്കമുള്ളവരെ നിഷ്ഠൂരമായി മര്‍ദ്ദിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്ദ റൈഹാന്‍ ആവശ്യപ്പെട്ടു. ജനാധിപത്യത്തെ ഭയക്കുന്ന എസ്.എഫ്.ഐ അവരുടെ സ്ത്രീവിരുദ്ധത കൂടി തെളിയിച്ചിരിക്കുന്നു. കാമ്പസുകളില്‍ അക്രമവും അപവാദ പ്രചരണങ്ങളും നടത്തുകയെന്നത് എസ്.എഫ്.ഐ പ്രവര്‍ത്തന സംസ്ക്കാരമായി ഏറ്റെടുത്തിരിക്കുകയാണ്. പെണ്‍കുട്ടികളെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാരെയും എസ്.എഫ്.ഐ ഗുണ്ടകള്‍ മര്‍ദ്ദിച്ചു. മടപ്പള്ളിയില്‍ കടകള്‍ അടിച്ചു തകര്‍ത്തു. കോളേജ് വിദ്യാര്‍ത്ഥികളായ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റിയംഗം സല്‍വ അബ്ദുല്‍ ഖാദര്‍, യൂണിറ്റ് പ്രസിഡന്റ് ആദില്‍ അലി, യൂണിറ്റ് പ്രവര്‍ത്തക സഫ്‌വാന എന്നിവര്‍ക്ക് മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കാണുള്ളത്. മൂവരും ചികത്സയിലാണ്. കോളേജിലെ മറ്റു നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കുകളുണ്ട്. എസ്.എഫ്.ഐ ഗുണ്ടകള്‍ക്കെതിരെ നിയമനടപടി കൈക്കൊണ്ടില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ ഉയരും.

MADA2മടപ്പള്ളിയടക്കം എസ്.എഫ്.ഐ യുടെ സ്റ്റാലിനിസത്തിനെതിരെ ഫ്രറ്റേണിറ്റി വിദ്യാര്‍ത്ഥി സമൂഹത്തെ അണിനിരത്തും. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് പ്രതിഷേധ പ്രകടനം നടന്നിരുന്നു. വരുംദിനങ്ങളില്‍ പ്രതിഷേധം ശക്തമാക്കും. മടപ്പള്ളിയില്‍ എസ്.എഫ്.ഐ ഗുണ്ടായിസത്തെ ചോദ്യം ചെയ്യാന്‍ നാട്ടുകാര്‍ രംഗത്തുവന്നുവെന്നത് ബഹുജന പ്രക്ഷോഭങ്ങള്‍ ഉയരുന്നുവെന്നതിന്റെ ശുഭസൂചനയാണെന്നും അവര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

MADA3 madapp

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top