Flash News

ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്

September 21, 2018 , ലാലു ജോസഫ്

getPhoto

തിരുവനന്തപുരം. സെപ്റ്റംബര്‍ 20: സംസ്ഥാന വനിതാകമ്മീഷന്‍ അംഗവും കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ മകളുമായ ഇ.എം.രാധ, ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം.മനോജ്, കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ വി.എസ്.രാജേഷ്, നടനും അമ്മ ഭാരവാഹിയുമായ സുധീര്‍ കരമന എന്നിവര്‍ അമേരിക്കയിലെത്തുന്നു.

ഒക്‌ടോബര്‍ 5 മുതല്‍ 8 വരെ അറ്റ്‌ലാന്റ എയര്‍പോര്‍ട്ട് മാരിയറ്റില്‍ നടക്കുന്ന ഇന്തോ-അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ (IAPC) അഞ്ചാമത് അന്താരാഷ്ട്ര മാദ്ധ്യമ സമ്മേളനത്തിലെ അതിഥികളായാണ് ഇവരെത്തുക. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ ഒക്‌ടോബര്‍ 10-ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് നടക്കുന്ന സെമിനാറിലും ഇവര്‍ സംബന്ധിക്കും.

IAPC ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍, ഡയറക്ടര്‍ ജീന്‍സ്‌മോന്‍ സഖറിയ, കേരള സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ലോക കേരള സഭാംഗവുമായ ഇ.എം.സ്റ്റീഫന്‍ എന്നിവരുടെ ക്ഷണത്തെ തുടര്‍ന്നാണ് ഇവര്‍ അമേരിക്കയിലെത്തുന്നത്‌.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top