Flash News

അറസ്റ്റിനുശേഷം നെഞ്ചു വേദന; ഫ്രാങ്കോയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍

September 22, 2018

bishop-francoകന്യാസ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കാര്‍ഡിയോളജി വിഭാഗത്തിലേക്ക് മാറ്റിയെന്നാണ് വിവരം. യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലെത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

തനിക്ക് നെഞ്ചുവേദനയുണ്ടെന്നും രക്തസമ്മര്‍ദ്ദം കൂടുന്നുണ്ടെന്നും ഒപ്പമുണ്ടായിരുന്ന പോലീസുകാരെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്കെത്തിച്ചത്.

കോട്ടയം പോലീസ് ക്ലബ്ബിലേക്കാണ് ഫ്രാങ്കോ മുളയ്ക്കലിനെ കൊണ്ടുവരാന്‍ പോലീസ് തീരുമാനിച്ചിരുന്നത്. ബിഷപ്പിന്റെ ആരോഗ്യ നിലയെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

തൃപ്പൂണിത്തറ താലൂക്കാശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയതിന് ശേഷമാണ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയത്തേക്ക് കൊണ്ടുവന്നത്.

കോട്ടയം: ബിഷപ്പിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍. പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ ഹൃദയാഘാത സാദ്ധ്യത കണ്ടെത്താനായില്ല. ഇസിജിയില്‍ നേരിയ വ്യതിയാനം മാത്രം ഉണ്ടെന്നും വീണ്ടും പരിശോധിച്ച ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കൊച്ചിയില്‍നിന്ന് കൊണ്ടുവരുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബിഷപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിശോധനയ്ക്ക് വിധേയനാനാക്കിയത്. തുടര്‍ന്ന് ആറു മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. നേരത്തെ, ബിഷപ്പിനെ തൃപ്പൂണിത്തുറയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം കണ്ടിരുന്നു. ഇസിജിയില്‍ നേരിയ വ്യതിയാനം കണ്ടിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top