Flash News

സിസ്റ്റര്‍ അനുപമ; നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ ധീര വനിത

September 22, 2018

anupama_InPixioകന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യുന്നതുവരെ ഇരയ്ക്കൊപ്പം നിന്ന് പൊരുതിയ സിസ്റ്റര്‍ അനുപമയാണ് ഇപ്പോള്‍ താരം. ബിഷപ്പിനെതിരായി സമരം ചെയ്തതോടെ സഭ പുറത്താക്കി. തിരിച്ച് ചെന്നാല്‍ വീട്ടിലും നാട്ടിലും സ്ഥാനം ഉണ്ടാവില്ലെന്നറിയാം. മരിച്ചാല്‍ സെമിത്തേരിയില്‍ പോലും ഇടം നല്‍കില്ല. എല്ലാം അറിഞ്ഞിട്ടും കൂട്ടത്തിലൊരുവള്‍ ഇരയാക്കപ്പെട്ടപ്പോള്‍ ഒപ്പം നിന്ന് പോരാടി. ചരിത്രത്തില്‍ മറ്റൊരു ഏട് കൂടി എഴുതി ചേര്‍ത്ത കന്യാസ്ത്രീകളുടെ സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമയ്ക്കാണ് കേരളം കൈയ്യടി നല്‍കുന്നത്. കണ്ടതില്‍വെച്ച് ഏറ്റവും ധീരയായ വനിത എന്നാണ് സോഷ്യല്‍ മീഡിയ സിസ്റ്റര്‍ അനുപമയെ കുറിച്ച് വിശേഷിപ്പിക്കുന്നത്. സിസ്റ്റര്‍ അനുപമയുടെ പോരാട്ട വീര്യത്തെ കുറിച്ചുള്ള കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന വാക്യം കേരളത്തിന് കാണിച്ച് കൊടുത്ത സിസ്റ്ററെ അഭിനന്ദിച്ച് കൊണ്ടുള്ള പോസ്റ്റുകളാണ് സൈബര്‍ ലോകത്ത് ഇപ്പോള്‍ കരുത്ത് പകരുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: Sisterഞാന്‍ കണ്ടതില്‍ ഏറ്റവും ധീരയായ വനിത. കുറ്റകൃത്യം നടന്ന് കഴിഞ്ഞ് 2 വര്‍ഷങ്ങള്‍ക്ക് ശേഷം 2016ലാണ് സിസ്റ്റര്‍ കുറവിലങ്ങാട് മഠത്തിലേക്ക് വരുന്നത്. പീഡന വിവരമറിഞ്ഞ അന്ന് മുതല്‍ ഇരയെ ശക്തിപ്പെടുത്തി ഇരയ്‌ക്കൊപ്പം കട്ടക്ക് കൂടെ നിന്നു. ആദ്യം സഭാ അധികാരികള്‍ക്ക് പരാതി കൊടുത്തു. നീതിയില്ലെന്നറിഞ്ഞപ്പോള്‍ പൊലീസില്‍ പരാതിപ്പെട്ടു, അവിടെയും നീതിയില്ലെന്നറിഞ്ഞപ്പോള്‍ തെരുവിലേക്കിറങ്ങി,

സഭ പുറത്താക്കി തിരിച്ചു ചെന്നാല്‍ നാട്ടിലോ വീട്ടിലോ ഇടം കിട്ടില്ലാന്നറിഞ്ഞിട്ടും, മരിച്ചു ചെന്നാല്‍ സെമിത്തേരിയില്‍ പോലും ഇടം കിട്ടില്ലാന്നറിഞ്ഞിട്ടും ഇരയാക്കപ്പെട്ട കൂട്ടത്തിലൊരുവള്‍ക്ക് വേണ്ടി ഒപ്പം നിന്ന് പോരാടിയവര്‍. പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും അധിക്ഷേപങ്ങള്‍ക്കും കൂട്ടത്തിലൊന്നിനെ പോലും വിലക്കെടുക്കാനായി വിട്ടു കൊടുക്കാതെ ഒപ്പം ചേര്‍ത്തു നിര്‍ത്തിയവര്‍.

സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള ക്ലാസാണ് കഴിഞ്ഞ രണ്ടാഴ്ചയായി ഇവര്‍ മലയാളിക്ക് എടുത്ത് തന്നത്. ക്രിസ്തുമതത്തിന്റെ അഭിമാനമാണിവര്‍ നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ ശിരസാ വഹിച്ചവര്‍. ഇന്ന് പത്രക്കാര്‍ക്ക് മുന്നില്‍ ഇവരുടെ സ്വരമൊന്നിടറിയപ്പോള്‍ കണ്ണ് നിറഞ്ഞു പോയി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top