Flash News

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പാലാ മജിസ്ട്രേറ്റ് കോടതിയില്‍; തന്റെ അനുവാദമില്ലാതെ രക്തവും ഉമിനീരും ബലപ്രയോഗത്തിലൂടെ എടുത്തുവെന്ന് പരാതി

September 22, 2018 , .

42304069_10204677822382537_6963222398724210688_nകന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തന്റെ അനുവാദമില്ലാതെ രക്തവും ഉമിനീരും ബലപ്രയോഗത്തിലൂടെ എടുത്തുവെന്ന് പൊലീസിനെതിരെ ബിഷപ്പ് കോടതിയില്‍ പരാതിപ്പെട്ടു. തന്റെ രക്തവും ഉമിനീരും അനുമതി ഇല്ലാതെ എടുത്തുവെന്ന് ബിഷപ്പ് കോടതിയില്‍ പറഞ്ഞു.

അതേസമയം, പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലും ബിഷപ്പിന്റെ ജാമ്യത്തിലും വിധി 2.30 ന് പറയും. മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം.

അതേസമയം,രണ്ടുവര്‍ഷത്തിനിടെ 13 തവണ പീഡിപ്പിച്ചുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വസ്ത്രങ്ങളും ലാപ്‌ടോപ്പും കണ്ടെത്തണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടില്‍ അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും അക്കമിട്ട് നിരത്തുന്നു. ബിഷപ്പിനെ ലൈംഗികശേഷി പരിശോധയ്ക്ക് വിധേയനാക്കണം. ഭീഷണി കാരണമാണ് കന്യാസ്ത്രീ ആദ്യം നിശബ്ദത പാലിച്ചത്. പരാതിപ്പെട്ടത് സഭ വിടേണ്ട സാഹചര്യമുണ്ടാക്കിയപ്പോള്‍ ആണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇതിനിടെ ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ പുറത്തുവന്നു തുടങ്ങി. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാലാ കോടതിയിലാണ് പ്രോസിക്യൂഷന്‍ പുതിയ പരാതികളുടെ വിവരം അറിയിച്ചത്.

ബിഷപ്പിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി; രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്

bishപാലാ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി. ബിഷപ്പിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പാലാ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ച കോടതി തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും കോടതിയില്‍ ഹാജരാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. വിധിക്ക് ശേഷം ബിഷപ്പിനെ കോട്ടയം പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി.

രണ്ടുവര്‍ഷത്തിനിടെ 13 തവണ പീഡിപ്പിച്ചുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വസ്ത്രങ്ങളും ലാപ്‌ടോപ്പും കണ്ടെത്തണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടില്‍ അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും അക്കമിട്ട് നിരത്തുന്നു. ബിഷപ്പിനെ ലൈംഗികശേഷി പരിശോധയ്ക്ക് വിധേയനാക്കണം. ഭീഷണി കാരണമാണ് കന്യാസ്ത്രീ ആദ്യം നിശബ്ദത പാലിച്ചത്. പരാതിപ്പെട്ടത് സഭ വിടേണ്ട സാഹചര്യമുണ്ടാക്കിയപ്പോള്‍ ആണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ന് ഉച്ചയോടെയാണ് ബിഷപ്പിനെ പാലാ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയത്. രക്തസാംപിളും ഉമിനീര്‍ സാംപിളും പൊലീസ് ബലമായി ശേഖരിച്ചെന്ന് ബിഷപ്പ് ജാമ്യാപേക്ഷയില്‍ പറയുന്നു. കസ്റ്റഡി അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നായിരുന്നു ബിഷപ്പിന്റെ വാദം. കോട്ടയം മെഡിക്കല്‍ കോളെജില്‍നിന്ന് ചികിത്സ രേഖകള്‍ ശേഖരിച്ചതിനുശേഷമാണ് ബിഷപ്പിനെ കോടതിയിലെത്തിച്ചത്.

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും പരിഗണിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. മൂന്നുദിവസം ചോദ്യം ചെയ്തതിനാല്‍ കസ്റ്റഡിയില്‍ നല്‍കരുതെന്നായിരുന്നു ബിഷപ്പ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയത്. കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്പോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ബിഷപ്പിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ട് തവണ നടത്തി. ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലും തൃപ്പൂണിത്തുറ ജില്ലാശുപത്രിയിലും നടത്തിയ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടിരുന്നു. ഇതില്‍ ആശങ്കപ്പെടാനില്ലെന്നും ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്നുള്ള വ്യതിയാനം മാത്രമാണെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

ബിഷപ്പിനെ നാളെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുക്കും; മഠത്തിലെ കന്യാസ്ത്രീകളോട് താമസം മാറാന്‍ ആവശ്യപ്പെട്ടു

കുറവിലങ്ങാട്: പൊലീസ് കസ്റ്റഡിയില്‍ വിട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നാളെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പ് നടത്തേണ്ടതിനാല്‍ താമസം മാറാന്‍ മഠത്തിലെ കന്യാസ്ത്രീകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top