Flash News

അവര്‍ക്കൊപ്പം മുവി നിറഞ്ഞു കവിഞ്ഞ സദസില്‍ ന്യൂയോര്‍ക്കില്‍ റിലീസ് ചെയ്തു

September 22, 2018 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

Sarrigama 1-6ന്യൂയോര്‍ക്ക് :അവര്‍ക്കൊപ്പം എന്ന മൂവി അമേരിക്കയില്‍ റിലീസ് ചെയ്തപ്പോള്‍ തന്റെ കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും ജീവന്റെ തുടിപ്പുകള്‍ നല്‍കിയ ഗണേഷ് നായര്‍ എന്ന കലാകാരന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമാകുന്നു .വ്യത്യസ്താമായ ഒരു കഥകൊണ്ടു വേറിട്ട് നില്‍ക്കുന്ന അവര്‍ക്കൊപ്പം നൂതന അവതരണത്തിലൂടെ നമ്മുടെ സംസ്കാരം നമുക്ക് കാണിച്ചുതരുന്നു. ചിത്രത്തിന്റെ ഓരോ സീനുകളും കലാഹൃദയമുള്ളവരെ കീഴടക്കുന്നു. കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു ഇത്രയും നല്ലതാവും എന്ന് പ്രേതിക്ഷിച്ചില്ല.

ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരാള്‍ക്ക് മാത്രമേ യഥാര്‍ത്ഥ കലാകാരനാകാനാകൂ എന്ന് അവര്‍ക്കൊപ്പം എന്ന ചിത്രങ്ങളില്‍ കൂടി നമുക്ക് മനസിലാക്കാം. കാരണം ഈ ചിത്രത്തില്‍ ഉടനീളം വര്‍ണ്ണങ്ങളില്‍ ലാളിച്ച ഒരു ദൈവിക സ്പര്‍ശം കാണാം.സൂപ്പര്‍താരങ്ങളുടെ പടങ്ങള്‍ പോലും എട്ടുനിലയില്‍ പൊട്ടുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജിവിക്കുന്നത്. ഇതിനിടയിലാണ് ഒരു പുതുമുഖത്തിന്റെ സിനിമ നിറഞ്ഞ സദസില്‍ റിലീസ് ചെയ്തത്.

Sarrigama 1-10-XL (1)വളരെ വ്യത്യസ്തമായ പ്രമേയത്തില്‍ പുര്‍ണ്ണമായും അമേരിക്കന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന അവര്‍ക്കൊപ്പം എന്ന സിനിമയുടെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഗണേശ് നായര്‍ ആണ്. പ്രവാസി മലയാളികള്‍ ആയ അജിത് എന്‍.നായര്‍ ആണ്തിരക്കഥയും , കൊച്ചുണ്ണി ഇളവന്‍ മഠം (എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ) , മനോജ് നമ്പ്യാര്‍ (ഡയറക്ടര്‍ ഫോട്ടോഗ്രാഫി ), ലിന്‍സെന്‍റ് റാഫേല്‍ (എഡിറ്റിംഗ് ) ഷാജന്‍ ജോര്‍ജ് ( അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ ) , ശ്രീ പ്രവീണ്‍ ( അസിസ്റ്റന്റ്ഡയറക്ടര്‍ ) , അവര്‍ക്കൊപ്പത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മാര്‍ട്ടിന്‍ മുണ്ടാടനൊപ്പം റെജി ഫിലിപ് ,എബി ജോണ്‍ ഡേവിഡ് എന്നിവരാണ് . പാര്‍ത്ഥസാരഥി പിള്ള (കാസ്റ്റിങ് ഡയറക്ടര്‍ ) , ചിത്രത്തിന്റെ മീഡിയ ലൈസന്‍ , ജയരാജ് ഋഷികേശന്‍ നായര്‍ തുടങ്ങി ഒട്ടനവധി പ്രതിഭകള്‍ ഈ ചിത്രത്തിന്റെ അണിയറയില്‍ കലാപാടവം തെളിയിച്ചിരിക്കുന്നു.

ശ്രുതിലയ ബാന്‍ഡ് ചിക്കാഗോ ചിത്രത്തില്‍ ഭാഗമാകുന്നു . ഹാപ്പി റൂബിസ് സിനിമയാണ് ‘അവര്‍ക്കൊപ്പം ‘ തീയറ്ററുകളില്‍ എത്തിക്കുന്നത് .

Sarrigama 1-5-Lഈ ചിത്രത്തിന്റെ റിലീസ് വേളയില്‍ പല സന്ദര്‍ഭങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രികരണ വേളയില്‍ സഹായങ്ങള്‍ ചെയ്തുതന്ന വിനോദ് കെ.ആര്‍ ,കെ , റെവ. ഫാ. ജോസ് കണ്ടത്തിക്കുഴിയില്‍,ഡോ. ജയനരയണന്‍ , ,റെവ. ഫാ.തതവോസ് അരവിന്ദ് , ബിജു പ്രവീണ്‍ ,എബിസണ്‍ എബ്രഹാം ,അരവിന്ദ് ജി .പദ്മനാഭന്‍ ,സുരേന്ദ്രന്‍ നായര്‍ ,ഗിരീഷ് നായര്‍,വില്‍സണ്‍ ഡാനിയേല്‍ ,കുമ്പളത്തു പദ്മകുമാര്‍ ,ഗോപന്‍ ജി.നായര്‍, ജയദേവ് നായര്‍ ,ഡോ .പദ്മജ പ്രേം , ഡോ .രാമചന്ദ്രന്‍ ,ഡോ .ഫ്രാന്‍സിസ് ക്‌ളമന്‍റ് ,അപ്പുക്കുട്ടന്‍ പിള്ള ,ജനാര്‍ദ്ദനന്‍ തോപ്പില്‍, നന്ദകുമാര്‍ , ആന്റോ വര്‍ക്കി , വിജയമ്മ നായര്‍ , ഡോക്ടര്‍ പ്രഭ കൃഷ്ണന്‍ , ഷൈനി ജോര്‍ജ്, കെ.ജെ. ഗ്രഗറി , വര്‍ഗീസ് പോത്താനിക്കാട് എന്നിവരെ അനുമോദിച്ചു.

റോക്‌ലാന്‍ഡ് കൗണ്ടിയിലുള്ള മാവേലി സിനിമാസ്സിലും ,ലോങ്ങ് ഐലന്‍ഡ് ബെല്‍മോര്‍ പ്ലേഹൗസ് തീയേറ്റര്‍ , എഡിസണ്‍ ബിഗ് സിനിമാസ്സിലും അവര്‍ക്കൊപ്പം സിനിമ ഈ വീക്കെന്റില്‍ കാണാന്‍ സാധിക്കുന്നതാണ്.

Sarrigama 1-26-XL Sarrigama 1-55-XL

Sarrigama 1-3-XL


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top