Flash News

കാമ്പസുകളെ ജനാധിപത്യവത്കരിക്കുക : ഹമീദ് വാണിയമ്പലം

September 22, 2018 , ഫ്രറ്റേണിറ്റി, മലപ്പുറം

IMG_8800

സ്വീകരണ സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്‌ഘാടനം ചെയ്യുന്നു

മലപ്പുറം: കേരളത്തിലെ കാമ്പസുകളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അക്രമ രാഷ്ട്രീയത്തില്‍ നിന്ന് കാമ്പസുകളെ ജനാധിപത്യവത്കരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. അത്തരം ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സാഹോദര്യ രാഷ്ട്രീയത്തെ കാമ്പസുകളില്‍ ഫ്രറ്റേണിറ്റി പ്രതിനിധീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റിയുടെ കോളേജ് യൂണിയന്‍ ഭാരവാഹികള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റികള്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസര്‍ കീഴുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി സഫീര്‍ഷാ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ജംഷീല്‍ അബൂബക്കര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി, എഫ്.ഐ.ടി.യു ജില്ല ജനറല്‍ സെക്രട്ടറി തസ്‌ലീം മമ്പാട്, പ്രവാസി വെല്‍ഫെയര്‍ ഫോറം ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി, ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഫയാസ് ഹബീബ്, ഹബീബ റസാഖ് എന്നിവര്‍ സംസാരിച്ചു.

വിവിധ കാമ്പസ് പ്രതിനിധികളായി നിനാല്‍ സ്വാദിഖ്, റിസ്‌വാന്‍, വഫ, നിഷില, സി.എം റഫീഅ, ഷമീര്‍ എന്നിവര്‍ സംസാരിച്ചു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ.കെ അഷ്‌റഫ് സ്വാഗതവും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സി.സി ജാഫര്‍ നന്ദിയും പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top