Flash News

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ്; റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

September 22, 2018

rahul-gandhi-1-250x150ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത്. അംബാനിയുടെ കമ്പനിയെ തെരെഞ്ഞെടുത്തതില്‍ പങ്കില്ലെന്ന് ഫ്രാന്‍സ് പറഞ്ഞു. ഫ്രാന്‍സോ ഒലാദെയുടെ വെളിപ്പെടുത്തല്‍ സത്യമാണോ നുണയാണോ എന്ന് വ്യക്തമാക്കണം. മോദി കള്ളം പറയുന്നു എന്നാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തലെന്ന് രാഹുല്‍ പറഞ്ഞു. ഇത് ശരിയണോയെന്ന് രാഹുല്‍ ചോദിച്ചു. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിക്കുന്നു. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കളളനാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

30,000 കോടിയുടെ പരാതോഷികം മോദി അനില്‍ അംബാനിക്ക് നല്‍കി. അംബാനിയെ രക്ഷിക്കാന്‍ എല്ലാവരും കള്ളം പറയുകയാണ്. കരാറിന് പന്ത്രണ്ട് ദിവസം മുമ്പ് മാത്രമാണ് അംബാനി കമ്പനി ഉണ്ടാക്കിയത്. യുവാക്കളുടെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് അംബാനിക്ക് നല്‍കിയെന്നും രാഹുല്‍ പറയുന്നു. അംബാനിയെ സഹായിക്കാന്‍ കരാറില്‍ വിട്ടുവീഴ്ച ചെയ്തു. റഫാല്‍ ഇടപാടില്‍ നൂറ് ശതമാനം അഴിമതിയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാഹുലിന്റെ അഴിമതി കുടുംബം; റഫാല്‍ ഇടപാടില്‍ രാഹുലിന്റെ ആരോപണം രാജ്യം വിശ്വസിക്കില്ലെന്ന് ബിജെപി

ഡല്‍ഹി: റഫാല്‍ ഇടപാടില്‍ രാഹുലിന്റെ ആരോപണം ആരും വിശ്വസിക്കില്ലെന്ന് ബിജെപി. രാഹുലിന്റെ കുടുംബം അഴിമതി കുടുംബമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. റഫാലിനെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവന അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ കാണണം. ഒലാദുമായി അടുപ്പമുള്ളവര്‍ക്ക് റിലയന്‍സുമായുള്ള ബന്ധമാണ് ഫ്രഞ്ച് മാധ്യമങ്ങള്‍. അതിനെതുടര്‍ന്നുള്ള പ്രസ്താവനയാണ് വന്നിട്ടുള്ളതെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.

അംബാനിയുടെ കമ്പനിയെ തെരെഞ്ഞെടുത്തതില്‍ പങ്കില്ലെന്ന് ഫ്രാന്‍സ് പറഞ്ഞിരുന്നുവെന്നും ഫ്രാന്‍സോ ഒലാദെയുടെ വെളിപ്പെടുത്തല്‍ സത്യമാണോ നുണയാണോ എന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ പറഞ്ഞിരുന്നു. മോദി കള്ളം പറയുന്നു എന്നാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തലെന്നും രാഹുല്‍ പറഞ്ഞിരുന്നു.ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിക്കുന്നു. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കളളനാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top