Flash News

ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കുന്നു

September 23, 2018

4ee0fcc16ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും. സെക്രട്ടറി ജനറലായതിനുശേഷം ആദ്യമായാണ് ഗുട്ടെറസ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇതിനുമുന്‍പ് 2016 ജൂലൈയിലാണ് ഗുട്ടെറസ് ഇന്ത്യ സന്ദര്‍ശിച്ചത്.

ഒക്‌ടോബര്‍ ഒന്നിന് ഇന്ത്യയിലെത്തുന്ന ഗുട്ടെറസ് ഡല്‍ഹിയില്‍ പുതിയ യുഎന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. രണ്ടിന് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള കണ്‍വന്‍ഷനില്‍ സംബന്ധിക്കും. അടുത്ത ദിവസങ്ങളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചശേഷം നാലിനു ന്യൂയോര്‍ക്കിലേക്ക് മടങ്ങും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top