Flash News

സ്വയം തൊഴില്‍ ഓട്ടോറിക്ഷ, തയ്യല്‍ മെഷീന്‍ വിതരണം നടത്തി

September 23, 2018 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20180922_181535_693

സ്വയം തൊഴില്‍ ഓട്ടോറിക്ഷ, തയ്യല്‍ മെഷീന്‍ വിതരണം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു

മോങ്ങം : വെല്‍ഫെയര്‍ പാര്‍ട്ടി ടൗണ്‍ കമ്മിറ്റിയുടെ കീഴില്‍ നടന്ന സ്വയം തൊഴില്‍ ഓട്ടോറിക്ഷ, തയ്യല്‍ മെഷീന്‍ വിതരണവും, രാഷ്ട്രീയ നയവിശദീകരണ യോഗവും, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ത്യാഗോജ്ജല പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച യുവാക്കള്‍ക്ക് ആദരവും നല്‍കി. സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉത്ഘാടനം നിര്‍വഹിച്ചു.

സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്ന നാട്ടിലെ കാരണവന്മാരായ പ്രൊഫ. ബി മുഹമ്മദുണ്ണി മാസ്റ്റര്‍, സി.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍, സി.കെ ബാപ്പു, പ്രൊഫ. കെ. മുഹമ്മദ്‌, അപ്പുവേട്ടന്‍, ഹൈദ്രോസ് ഹാജി എന്നിവരെ ആദരിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ്‌ മുനീബ് കാരക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡന്റ്‌ എ സദറുദ്ധീന്‍ മൊമെന്റോകള്‍ വിതരണം ചെയ്തു..

യൂണിറ്റ് പ്രസിഡന്റ്‌ സി.കെ ഹുസൈന്‍ അദ്ധ്യക്ഷത വഹിച്ചു. ശാക്കിര്‍ മോങ്ങം സ്വാഗതവും, സുലൈമാന്‍ മഠത്തില്‍ നന്ദിയും പറഞ്ഞു. സി.കെ അലവിക്കുട്ടി മാസ്റ്റര്‍, അബദുറഹ്മാന്‍ പറമ്പാടന്‍, മണ്ണിശ്ശേരി ബീരാന്‍കുട്ടി, സി.കെ നജ്മുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധ സന്നദ്ധ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് സി.ടി അലവിക്കുട്ടി, മന്‍സൂര്‍ ബാബു, ആദില്‍, അനസ്, യു.പി ശിഹാബ്, മുഹമ്മദലി മൊബൈല്‍ സിറ്റി, ഫഹദ് അലിവ് എന്നിവര്‍ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top