Flash News

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ പുതിയ കമ്മറ്റി നിലവില്‍ വന്നു

September 23, 2018 , ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍

IMG-20180921-WA0000ബഹ്‌റൈന്‍: കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി ബഹ്റൈന്‍ കലാ സാംസ്കാരിക, ജീവകാരുണൃ മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ വനിതാ വിഭാഗവും പുരുഷ വിഭാഗവും ഏകീകരിപ്പിച്ചു കൊണ്ട് പുതിയ കമ്മറ്റി നിലവില്‍ വന്നു.

എബ്രഹാം ജോണ്‍, മോനി ഒടികണ്ടത്തില്‍ എന്നിവര്‍ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായും, എന്‍ ജെ. രാജീവന്‍ , എ.കെ . റിലീഷ്, ജേക്കബ് തേക്കുംതോട് എന്നിവര്‍ രക്ഷാധികാരികളായും, എഫ്. എം.ഫൈസല്‍ (ചെയര്‍മാന്‍), റീനാ രാജീവ് (വൈസ് ചെയര്‍ പേര്‍സണ്‍), ജ്യോതിഷ് പണിക്കര്‍ (പ്രസിഡണ്ട്), സുമിത സതീഷ് (വൈസ് പ്രസിഡണ്ട്), ജഗത് കൃഷ്ണകുമാര്‍ (സെക്രട്ടറി), ഷൈജു കന്‍പത്ത് ( അസി. സെക്രട്ടറി ), ബിസ്മിയ ഇമാം ( ട്രഷറര്‍), ഷില്‍സ റിലീഷ് എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി), രാജ് ഉണ്ണികൃഷ്ണന്‍ ( മെമ്പര്‍ഷിപ്പ് സെക്രട്ടറി), ജയലക്ഷ്മി രമേഷ്, നിഷ രാജീവ്, സുജ മോനി (ജീവകാരുണൃ വിഭാഗം), മണി കുട്ടന്‍ (ഹോസ്പിറ്റല്‍ വിഭാഗം), രാജീവന്‍. സി സതീഷ്, രമേഷ് എന്നിവര്‍ അംഗങ്ങളായും എക്സികൃുട്ടീവ് കമ്മറ്റി നിലവില്‍ വന്നു.

മറ്റു സംഘടനകളില്‍ നിന്നും വൃതൃസ്ഥമായി കഴിവും പ്രശസ്തിയും വിനയവും ഒരുപോലെ കാത്തു സൂക്ഷിക്കുന്നവര്‍ക്ക് ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ കഴിഞ്ഞ നാലു വര്‍ഷമായി നല്‍കി വരുന്ന ഇന്ത്യന്‍ ഐക്കണ്‍ അവാര്‍ഡുകള്‍ ഐ.പി.എസ് വിജയന്‍, പത്മശ്രീ മധു, ഭരത് മോഹന്‍ലാല്‍, പത്മവിഭൂഷണ്‍ എസ്.പി. ബാലസുബ്രഹ്മണൃം എന്നിവരാണ് കരസ്ഥമാക്കിയിട്ടുള്ളത്. അടുത്ത മാസം നടത്താനുദ്ദേശിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ ചിലവേറിയ പരിശോധനകളടങ്ങുന്ന മെഡിക്കല്‍ ചെക്കപ്പുകള്‍ കുടുംബങ്ങളും തൊഴിലാളികളുമടങ്ങുന്ന അഞ്ഞൂറോളം പേര്‍ക്ക് സൗജനൃമായി നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top