Flash News

രാഷ്ട്രീയ നേട്ടത്തിനായി ചാരക്കേസ് മനഃപ്പൂര്‍‌വ്വം കെട്ടിച്ചമച്ചതാണ്; കരുണാകരനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം എന്നെ കരുവാക്കിയതാണെന്ന് നമ്പി നാരായണന്‍

September 25, 2018

nambiകൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ തന്നെ കുടുക്കാനുള്ള നീക്കമെന്താണെന്ന് ഇതുവരെയും വ്യക്തമല്ലെന്ന് നമ്പി നാരായണന്‍. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി സിപിഎം സംഭവം ആയുധമാക്കിയെന്നും നമ്പി നാരായണന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് താന്‍ ഇരയായതെന്നും നമ്പി നാരായണന്‍ പറഞ്ഞു.

ചാരക്കേസും തന്റെ ജീവിതം തകര്‍ത്ത അനുഭവങ്ങളുമാണ് സംവാദത്തില്‍ നമ്പി നാരായണന്‍ പങ്കുവെച്ചത്. തന്റെ ജീവിതത്തിലുണ്ടായ വിഷമങ്ങളെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല. 24 വര്‍ഷത്തിനു ശേഷം നീതി ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അധികാരം തലക്കു പിടിച്ചവരാണ് പല നിരപരാധികളെയും കുടുക്കിയതെന്നും നമ്പി നാരായണന്‍ പറഞ്ഞു.

എറണാകുളം കരയോഗം സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു കള്ളക്കേസാണെന്ന് വ്യക്തമായിട്ടും രാഷ്ട്രീയനേട്ടത്തിനായി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിട്ടെന്നും നമ്പി നാരായണന്‍ പറഞ്ഞു.

കേസിലെ രാഷ്ട്രീയവും പൊലീസുകാരുടെ ഇടപെടലുമെല്ലാം അദ്ദേഹം തുറന്നുപറഞ്ഞു. കരുണാകരനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം തന്നെ കരുവാക്കുകയായിരുന്നു. ചാരക്കേസ് അവസാനിച്ചെങ്കിലും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതു ചില പൊലീസുകാരുടെ നിഗൂഢ കരങ്ങളാണെന്നും നമ്പി നാരായണന്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top