Flash News

എസ്.എഫ്.ഐ യുടെ അക്രമ രാഷ്ട്രീയത്തെ സാഹോദര്യം കൊണ്ട് നേരിടും : പ്രദീപ് നെന്മാറ

September 25, 2018 , റബീ ഹുസൈന്‍ തങ്ങള്‍

IMG_1049.JPG

ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കൺവെൻഷൻ വടക്കാങ്ങരയിൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ ഉദ്ഘാടനം ചെയ്യുന്നു

വടക്കാങ്ങര : കാമ്പസുകളില്‍ എസ്.എഫ്.ഐ അക്രമ രാഷ്ട്രീയം കളിക്കുകയാണെന്നും, അതിനെ സാഹോദര്യ മുന്നേറ്റം കൊണ്ട് ഫ്രറ്റേണിറ്റി നേരിടുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ. ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം കണ്‍വെന്‍ഷന്‍ വടക്കാങ്ങരയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥി പ്രതിപക്ഷത്തിന് കരുത്താര്‍ജിക്കുകയാണെന്നും ജനാധിപത്യ ഇന്ത്യക്ക് യുവത്വം കാവല്‍ നില്‍ക്കേണ്ട സമയമാണിതെന്നും അദ്ധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് കെ. കെ അഷ്റഫ് അഭിപ്രായപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദര്‍ അങ്ങാടിപ്പുറം, സെക്രട്ടറി സി.എച്ച് സലാം, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീര്‍ ചെറയാകുത്ത്, മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് അംഗം ഹന്‍ഷില പട്ടാക്കല്‍ എന്നിവര്‍ സംസാരിച്ചു. ഹവ്വ യാസിര്‍ ഗാനം ആലപിച്ചു.

ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കണ്‍വീനര്‍ ദാനിഷ് മങ്കട സ്വാഗതവും അസി. കണ്‍വീനര്‍ അസ്ലം പടിഞ്ഞാറ്റുമുറി നന്ദിയും പറഞ്ഞു.

IMG_1029.JPG

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top