Flash News

പ്രളയനാളില്‍ ജീവന്‍ രക്ഷിച്ചവര്‍ക്ക് ആദരവേകി ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍

September 26, 2018 , പി.പി. ചെറിയാന്‍

r1ഹൂസ്റ്റണ്‍: അപ്രതീക്ഷിത പ്രളയത്തില്‍ മരണത്തെ മുന്നില്‍ കണ്ട നൂറു കണക്കിനാളുകളെ രക്ഷയുടെ കരങ്ങള്‍ നീട്ടി ജീവനിലേക്ക് നയിച്ചവര്‍ക്ക് ആദരവും ക്യാഷ് അവാര്‍ഡുകളും നല്‍കി ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ ആദരിച്ചു

പ്രളയാനന്തര റാന്നിയുടെ ആവശ്യമറിഞ്ഞ് അവസരോചിതമായി ജീവകാരുണ്യം എത്തിച്ചു കൊണ്ടിരിക്കുന്ന ഹൂസ്റ്റണ്‍ റാന്നി അസോസിയേഷനും (ഒഞഅ) ഗുഡ് സമരിറ്റന്‍ ചാരിറ്റബള്‍ ആന്‍ഡ് റിലീഫ് സൊസൈറ്റിയും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിച്ച ‘പ്രളയാനന്തര റാന്നി’ സംവാദ വേദിയില്‍ റാന്നി, അങ്ങാടി, പഴവങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ സന്നദ്ധ പ്രവര്‍ത്തകരായ 40 പേരെ സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് അവാര്‍ഡുകളും നല്‍കി ആദരിച്ചു.

85 പേരുടെ രക്ഷകനായ പോലീസ് ഉദ്യോഗസ്ഥന്‍ തോട്ടമണ്‍ ലക്ഷ്മി ഭവനില്‍ ലിജു, 41 പേരെ രക്ഷിച്ച പഴവങ്ങാടി മേലെക്കൂറ്റ് ഗോപകുമാര്‍, 32 പേരെ രക്ഷിച്ച പുല്ലൂപ്രം എണ്ണയ്ക്കാപ്പള്ളില്‍ ബിബിന്‍ തോമസ്, പമ്പയാറ്റില്‍ മുങ്ങിമരിച്ചവക്കൊപ്പമുണ്ടായിരുന്നവരെ രക്ഷിച്ച വിദ്യാര്‍ത്ഥി മുണ്ടപ്പുഴ പ്രമാടത്തു അദ്വൈത്, 25 പേരെ രക്ഷിച്ച മുണ്ടപ്പുഴ പഴേതില്‍ വിനോജ്കുമാര്‍, പുല്ലൂപ്രം എണ്ണയ്ക്കാപ്പള്ളില്‍ മാത്യു തോമസ്, ഈട്ടിച്ചുവട് കുറ്റിയില്‍ ജേക്കബ്, റെജി ജേക്കബ് കടയ്‌ക്കേത്ത്, ജ്യോതി വേലുകിഴക്കേതില്‍ തുടങ്ങിയവര്‍ ശ്രദ്ദേയമായ രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. പ്രാദേശികമായ ചെറുസംഘങ്ങളായാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

r2കൈകുഞ്ഞുങ്ങളുമായി അമ്മമാരെയും, ഗര്‍ഭിണികളയും സ്‌ട്രെച്ചറില്‍ കിടത്തി രോഗികളെയും ഒറ്റപ്പെട്ടു പോയവരെയും ചെറുവള്ളങ്ങളിലും ചങ്ങാടങ്ങളിലും ശ്രമകരമായ പ്രവര്‍ത്തനത്തിലൂടെയാണ് പലരും രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ആന്റോ ആന്റണി എം.പി, കുര്യാക്കോസ് മാര്‍ ഇവാനിയോസ് മെത്രാപോലിത്താ എന്നിവര്‍ രക്ഷകരെ ആദരിച്ചു. ഇതോടു ചേര്‍ന്ന് നടന്ന ‘പ്രളയാനന്തര റാന്നി’ സംവാദ സമ്മേളനത്തില്‍ രാജു എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. റാന്നിയിലെ സാമൂഹ്യ സംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. ഗുഡ് സമരിറ്റന്‍ ചാരിറ്റബള്‍ ആന്‍ഡ് റിലീഫ് സൊസൈറ്റി ചെയര്‍മാന്‍ ഫാ.ഡോ.ബെന്‍സി മാത്യു കിഴക്കേതില്‍, ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് കെ.എസ്, ഫിലിപ്പോസ് പുല്ലമ്പള്ളില്‍, ലീലാമ്മ ഫിലിപ്പോസ് പുല്ലമ്പള്ളില്‍, റെജി പൂവത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കടലിനക്കരെയെങ്കിലും കരുണയുടെയും സ്‌നേഹത്തിന്റെയും കരസ്പര്‍ശവുമായി സ്വന്തം നാടിനോടുള്ള സ്‌നേഹവും കരുതലും പ്രവര്‍ത്തിയിലൂടെ പ്രകടമാക്കി ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമായി മുന്നേറുന്നു.

r4റാന്നി സെന്റ് തോമസ് കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാനും സാമൂഹ്യമാധ്യമ പ്രവര്‍ത്തകനുമായ ഒഞഅ പ്രസിഡന്റ് തോമസ് മാത്യു (ജീമോന്‍ റാന്നി) ഒഞഅ രക്ഷാധികാരി കൂടിയായ രാജു എബ്രഹാം എം.എല്‍.എ യുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്നാണ് സഹായത്തിന്റെ കരങ്ങള്‍ തുറന്നത്. റാന്നിയിലെ വിവിധ സ്ഥലങ്ങളില്‍ ഭഷ്യധാന്യവസ്ത്ര കിറ്റുകള്‍ ആദ്യ ഘട്ടമായി നല്‍കി.

ഗുഡ് സമരിറ്റന്‍ ചാരിറ്റബള്‍ ആന്‍ഡ് റിലീഫ് സൊസൈറ്റിയുമായി ചേര്‍ന്ന് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ചെറുകിട തൊഴില്‍ നഷ്ടപെട്ടവര്‍ക്ക് കൈത്താങ്ങല്‍, ജല പ്രളയവുമായി ബന്ധപെട്ട് അപകടങ്ങള്‍ സംഭവിച്ചവര്‍ക്ക് ധനസഹായം നല്‍കുന്നതിനും കഴിഞ്ഞു. ഒരു വനിതാ തയ്യല്‍ യൂണിറ്റിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനും കഴിഞ്ഞു. 30 കുടുംബങ്ങള്‍ക്ക് ഡബിള്‍ മെത്തയും തലയിണകളും എത്തിച്ചു നല്‍കി. വെള്ളപ്പൊക്കത്തില്‍ ബാഗും കുടയും നഷ്ടപെട്ട നിരവധി കുട്ടികള്‍ക്കു അവ എത്തിച്ചു നല്‍കി.

8 ലക്ഷം രൂപയുടെ പ്രവത്തനങ്ങളാണ് നടന്നു വരുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇപ്പോഴും സംഭാവനകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നുവെന്നും അറിയിച്ചു.

ജോയ് മണ്ണില്‍, ബാബു കൂടത്തിനാലില്‍ (ഉപ രക്ഷാധികാരിമാര്‍) ജീമോന്‍ റാന്നി (പ്രസിഡണ്ട്) മാത്യൂസ് ചാണ്ടപ്പിള്ള, ബിജു സഖറിയ, ഷിജു തച്ചനാലില്‍ (വൈസ് പ്രസിഡന്റുമാര്‍), ജിന്‍സ് മാത്യു കിഴക്കേതില്‍ (സെക്രട്ടറി) റോയ് തീയാടിക്കല്‍ (ട്രഷറര്‍) ബിനു സഖറിയ, റീന സജി (ജോ. സെക്രട്ടറിമാര്‍) എന്നിവരടങ്ങു്ന്ന 28 അംഗ കമ്മിറ്റിയാണ് ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന് നേതൃത്വം നല്‍കുന്നത്.

r3

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top